റാഫേൽ ഓഫ്‌സെറ്റ് കരാർ : രാഹുൽ പറയുന്നതുപോലെ 30,000 കോടി പോകുന്നത് റിലയൻസിലേക്കാണോ ? സത്യം ഇങ്ങനെ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റാഫേൽ ഓഫ്‌സെറ്റ് കരാർ : രാഹുൽ പറയുന്നതുപോലെ 30,000 കോടി പോകുന്നത് റിലയൻസിലേക്കാണോ ? സത്യം ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2018, 06:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : റാഫേൽ ഇടപാടിൽ വ്യാജ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി ആക്രമണം തുടരുമ്പോൾ ഇടപാടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നു. റാഫേൽ ഇടപാടിനെ തുടർന്ന് ദെസോ കമ്പനിയുമായുള്ള ഓഫ്സൈറ്റ് കരാർ എച്ച്.എ.എല്ലിനു നൽകാതെ റിലയൻസിനു നൽകിയതിൽ അഴിമതിയുണ്ടെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഓഫ്സെറ്റ് കരാർ തുകയായ മുപ്പതിനായിരം കോടിയും റിലയൻസിനു നൽകിയെന്നായിരുന്നു രാഹുലിന്റെ ആരോപണത്തിന്റെ കാതൽ

എന്നാൽ എച്ച്.എ.എല്ലിനെ തിരഞ്ഞെടുത്തത് കമ്പനി നേരിട്ടാണെന്നും സർക്കാരതിൽ ഇടപെട്ടിട്ടില്ലെന്നും ദെസോ വ്യക്തമാക്കിയതോടെ ആദ്യത്തെ അരോപണം പൊളിഞ്ഞു. 59,000 കോടിയുടെ കരാറിന്റെ അൻപത് ശതമാനം ഇന്ത്യയിൽ മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി നിക്ഷേപിക്കണം എന്നതായിരുന്നു ഓഫ്സെറ്റ് കരാർ. ഇതുവഴി ഇന്ത്യയിലേക്ക് വരുന്ന മുഴുവൻ തുകയും അതായത് ഏകദേശം മുപ്പതിനായിരം കോടി രൂപയും റിലയൻസിനു നൽകുന്നെന്നായിരുന്നു രാഹുലിന്റെ മറ്റൊരു ആരോപണം.

എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതോടെ രാഹുലിന്റെ ആരോപണങ്ങൾ പൊളിഞ്ഞടങ്ങുകയാണ്.

ഓഫ്സെറ്റ് കരാർ പ്രകാരം വരുന്ന 30,000 കോടി രൂപയുടെ നിക്ഷേപം പങ്കുവയ്‌ക്കപ്പെടുന്നതിന്റെ വിശദവിവരങ്ങൾ ഇങ്ങനെയാണ്..

മുപ്പതിനായിരം കോടിയുടെ മുപ്പത് ശതമാനം കേന്ദ്രസർക്കാർ സ്ഥാപനമായ ഡിആർഡിഒയിലേക്കാണ് പോകുന്നത്. ഓഫ്സെറ്റ് കരാറിൽ ഏറ്റവും കൂടുതൽ നിക്ഷേപം ലഭിക്കുന്നത് ഡിആർഡിഒയ്‌ക്കാണ്.9000 കോടി. നിലവിൽ മന്ദഗതിയിലായ കാവേരി ജെറ്റ് എഞ്ചിൻ പ്രോജക്ട് പുനരാരഭിക്കും.

ബാക്കിവരുന്ന 70 ശതമാനത്തിൽ അതായത് 21,000 കോടി വീണ്ടും മൂന്നായിട്ടാണ് പങ്കുവയ്‌ക്കപ്പെടുന്നത്. നാൽപ്പത് ശതമാനം ദെസ്സോയും 30 ശതമാനം വീതം തെയിൽസും സഫ്രാനുമാണ് കരാർ തുക നിക്ഷേപിക്കുന്നത്.

തെയിൽസുമായി 12 കമ്പനികളാണ് കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചിട്ടുള്ളത്. അതായത് ആറായിരം കോടി നിക്ഷേപം പന്ത്രണ്ട് കമ്പനികളിലായാണ് നിക്ഷേപിക്കപ്പെടുന്നത്. ഇതിൽ റിലയൻസ് തെയിൽസ് സംയുക്ത സംരഭവും ഉൾപ്പെടുന്നു. എച്ച്.സി.എൽ, എൽ ആൻഡ് ടി , ബി‌ഇ‌എൽ തുടങ്ങിയവയും തെയിൽസുമായി കരാർ ഒപ്പിടും.ഇലക്ട്രോണിക്സ് , റഡാർ നിർമ്മാണമാണ് ലക്ഷ്യം.

40 ശതമാനം അതായത് 8400 കോടി ദെസ്സോ കൈകാര്യം ചെയ്യുമ്പോൾ 55 കമ്പനികളാണ് കരാറിലുള്ളത്. ദെസ്സോ – റിലയൻസ് കമ്പനിയെ കൂടാതെ ഐബിഎം , ടിസിഎസ് ,ഗോദ്‌റെജ്,വിപ്രോ തുടങ്ങിയ കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു. എയർഫ്രെയിമും സിസ്റ്റം ഇന്റഗ്രേഷനുമാണ് ഇവർ കൈകാര്യം ചെയ്യുന്നത്.

30 ശതമാനം അതായത് 6300 കോടി കൈകാര്യം ചെയ്യുന്ന സഫ്രാൻ കമ്പനിക്കൊപ്പം കരാർ ഒപ്പിടാൻ അവസാന ഘട്ടത്തിലെത്തി നിൽക്കുന്നത് 22 കമ്പനികളാണ്. ഇതിൽ ഗോദ്‌റെജ് തുടങ്ങിയ കമ്പനികളും ഉൾപ്പെടുന്നു. എം.88 എഞ്ചിനും ലാൻഡിംഗ് ഗിയറുമാണ് സഫ്രാൻ ഇവർക്കൊപ്പം സംയുക്തമായി നിർമ്മിക്കുന്നത്.

എന്നാൽ മുപ്പതിനായിരം കോടി റിലയൻസിന് നൽകി എന്ന ആരോപണമാണ് രാഹുൽ ഉയർത്തുന്നത്. വസ്തുതാപരമായി ഇത് തെറ്റാണ് . മാത്രമല്ല പല സ്ഥലങ്ങളിലും പല ആരോപണങ്ങളാണ് രാഹുൽ ഉന്നയിക്കുന്നതും. സർക്കാരിനെതിരെ ശക്തമായ പ്രചാരണവുമായി കോൺഗ്രസിനു മുന്നോട്ടു പോകാൻ കഴിയാത്തതും അതുകൊണ്ടു തന്നെ.

Share4893
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

Latest News

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies