തിരുവനന്തപുരം: മുകേഷിന് പിന്നാലെ മീ ടുവിൽ കുടുങ്ങി അലൻസിയറും. സിനിമാ ഷൂട്ടിങ്ങിനിടെ ലൈംഗിക പീഡനത്തിന് ശ്രമിച്ചെന്ന് യുവനടി.രക്ഷപ്പെട്ടത് സംവിധായകൻ ഇടപെട്ടതിനാലെന്നും നടി വെളിപ്പെടുത്തി. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് പേര് വെളിപ്പെടുത്താതെ നടി വിവരം പുറത്തുവിട്ടത്.
https://www.youtube.com/watch?v=uFAYvGzNC0Q
തന്റെ നാലാമത്തെ ചിത്രത്തിൽ വർക്ക് ചെയ്യുന്ന സമയത്താണ് അലൻസിയറിൽ നിന്നും മോശം അനുഭവം ഉണ്ടായത്. നേരിട്ട് പരിചയപ്പെടുന്നത് വരെ ഞാൻ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അലൻസിയർ.
ഒരിക്കൽ ഭക്ഷണം കഴിക്കാന് ഒരുമിച്ചിരിക്കുമ്പോഴായിരുന്നു ആദ്യ അനുഭവമുണ്ടായത്. അന്ന് ഒരു മനുഷ്യനേക്കാൾ വലുതാണ് ഒരു നടനെന്നൊക്കെയുള്ള ഡയലോഗുകൾ അലൻസിയർ പറയുമ്പോഴൊക്കെ അയാളുടെ കണ്ണുകൾ എന്റെ നെഞ്ചത്തായിരുന്നു. അതോടെ അദ്ദേഹത്തിന് അടുത്ത് നിൽക്കുന്നത് സേഫ് അല്ലായെന്ന് ബോധ്യമായി. അയാളുടെ കണ്ണുകൾ പലപ്പോഴും എന്റെ പിന്നാലെ ഉണ്ടായിരുന്നു. സ്ത്രീകളുടെ ശരീരത്തെ വളരെ വൾഗറായി ചിത്രീകരിക്കുന്നതിൽ അയാൾക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല.
ആർത്തവ ദിവസം ക്ഷീണം കാരണം കുറച്ച് നേരത്തെ ബ്രേക്ക് എടുത്ത് റൂമിൽ പോയി. റൂമിലെത്തി വിശ്രമിക്കുന്നതിനിടെ ഡോറിൽ ആരോ മുട്ടി. കീ ഹോളിലൂടെ നോക്കിയപ്പോൾ അലൻസിയർ ആണെന്ന് കണ്ടതും ഷോക്കായി. ഉടൻ തന്നെ സംവിധായകനെ വിളിച്ച് കാര്യം പറഞ്ഞു. പേടിക്കണ്ടെന്നും ഒരാളെ പറഞ്ഞ് വിടാമെന്നും അദ്ദേഹം പറഞ്ഞു.
അലൻസിയർ ഡോറിൽ മുട്ടിക്കൊണ്ടേയിരുന്നു. ഒടുവിൽ ഡോർ തുറന്നു. ഉടൻ അകത്തേക്ക് ചാടിക്കയറി ഡോറ് ലോക്ക് ചെയ്തു. അയാൾ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്റെ അടുത്തേക്ക് വരുന്നതിനിടെ അസിസ്റ്റന്റ് ഡയറക്ടർ വന്നു. അടുത്ത ഷോട്ട് അലൻസിയറുടെ ആണെന്ന് പറഞ്ഞ് അയാൾ അദ്ദേഹത്തെ വിളിച്ച് കൊണ്ട് പോയി.
അടുത്ത ദിവസം രാവിലെ എന്റെ റൂമിന്റെ വാതിലിൽ വീണ്ടും അയാൾ മുട്ടി. അന്ന് എന്റെ കൂടി എന്റെ ഒരു പെൺസഹപ്രവർത്തക കൂടി ഉണ്ടായിരുന്നു. ഡോറ് ബെൽ കേട്ടപ്പോൾ അവൾ പോയി തുറന്നു. അലൻസിയർ ആയിരുന്നു പുറത്ത്. അവർ തമ്മിൽ കുറച്ച് നേരം സംസാരിച്ചു. പക്ഷേ, തിരിച്ച് ഡോർ ലോക്ക് ചെയ്യാൻ അവൾ മറന്നു. കുളിക്കാനെന്ന് പറഞ്ഞ് അവൾ ബാത്ത്റൂമിൽ കയറി.
എന്നെ ഞെട്ടിച്ച് കൊണ്ട് അയാൾ അകത്തേക്ക് കയറി വന്നു. ഞാൻ ചാടി എഴുന്നേൽക്കാൻ നോക്കി. ‘കുറച്ച് നേരം കൂടി കിടക്കൂ’ എന്ന് പറഞ്ഞ് അയാളെന്റെ കൈയ്യിൽ പിടിച്ച് വലിച്ചു. എന്റെ ബഹളം കേട്ട് കൂട്ടുകാരി എന്താ പ്രശ്നം എന്ന് വിളിച്ച് ചോദിച്ചു. അതോടെ അയാൾ പുറത്തേക്കിറങ്ങിപ്പോയി. പിന്നീട് അവളോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ അവളും ഞെട്ടി.
ഇതുപോലെ ഒരുപാട് പേർക്ക് അലൻസിയറുടെ ശരിക്കുള്ള മുഖം അറിയാം. അയാളെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും അറിയാം. പതുക്കെ അവർ അത് പറയുമായിരിക്കുമെന്നും നടി ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന സൈറ്റിൽ എഴുതിയ ലേഖനത്തിൽ നടി പറഞ്ഞു.