കുവൈറ്റ് സിറ്റി : കുവൈറ്റിലെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളോടുള്ള ഇന്ത്യന്‍ എംബസിയുടെ വിവേചന നടപടികള്‍ക്കെതിരെ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ രെജിസ്ട്രേഡ് അസോസിയേഷന് എന്ന പൊതുവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ നീക്കം. എംബസിയുടെ വിവേചന നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ രൂപീകരിച്ച, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ രെജിസ്ട്രേഡ് അസോസിയേഷന്റെ യോഗം ഫിറ കണ്‍വീനര്‍മാരും ലോക കേരളസഭാംഗങ്ങളുമായ ബാബു ഫ്രാന്‍സിസ്, ശ്രീംലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു
ഫിറയുടെ തീരുമാനപ്രകാരം വിദേശകാര്യ വകുപ്പുമന്ത്രി സുഷമ സ്വരാജിന്റെ ഓഫീസില്‍ 25 ഓളം സംഘടനകള്‍ ചേര്‍ന്ന് കാരണമില്ലാതെ എമ്പസിയുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം വിവിധ സംഘടനകള്‍ യോജിച്ചുള്ള പരാതിയില്‍ എത്രയും വേഗം നടപടി എടുക്കുന്നതിലേക്കായി എന്‍ കെ പ്രേമചന്ദ്രന് എം പി യ്ക്കും ശശി തരൂര്‍ എം പിക്കും കോപ്പികള്‍ നല്‍കുകയും എല്ലാ പിന്തുണയും അവര്‍ ഉറപ്പു നല്‍കിയിട്ടുമുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
കൂടാതെ ഈ വിഷയത്തില്‍ മറ്റു പാര്‍ലമെന്റ് അംഗങ്ങള്‍ക്കു കൂടി പരാതി നല്‍കാനും, സംഘടനാംഗങ്ങളുടെ ഒരു ഭീമ ഹര്‍ജി തയ്യാറാക്കാനും അത് വിദേശകാര്യ മന്ത്രാലയത്തില്‍ സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ കണ്‍വീനര്‍മാരായ- ബാബു ഫ്രാന്‍സിസ്, ശ്രീം ലാല്‍ ,കൂടാതെ ജോയ് മുണ്ടക്കാട്- കേരള യുണൈറ്റഡ് ഡിസ്ട്രിക്റ്റ് അസോസിയേഷന് ഷൈജിത്ത്-കോഴിക്കോട് അസ്സോസിയേഷന്, ഓമനക്കുട്ടന് – ഫ്രന്റ്സ് ഓഫ് കണ്ണൂര്‍ എക്സ പാട്രിയേറ്റ്സ്, ഷാഹിന്‍,പീറ്റര്‍- കേരള അസോസിയേഷന്, ജീവ്സ് എരിഞ്ചേരി – ഓവര്‍സീസ് എന്‍ സി പി, സുനില്‍ കുമാര്‍ ഇടുക്കി – അസോസിയേഷന്, റോയ് അബ്രഹാം – ഫോക്കസ് കുവൈറ്റ്, പുഷ്പ രാജന് – കണ്ണൂര്‍ എക്സ് പാട്രിയേറ്റ് അസോസിയേഷന് ,ഫിലിപ്പ് തോമസ് – ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്, ജോണ്സന് കെ.ജെ.- എര്‍ണാംകുളം ജില്ല അസോസിയേഷന്, മനോജ് കുരിയന്‍-മലപ്പുറം അസോസിയേഷന്, സുമേഷ്- തിരുവന ന്ദപുരം എക്സ് പാട്രിയേറ്റ് അസോസിയേഷന് , വിനോദ് കുമാര്‍- കര്‍മ്മ കുവൈറ്റ് ,അരുണ്‍ ജോണ്‍ കോശി-എം ജിം എം അസോസിയേഷന് എന്നിവര്‍ പ്രസംഗിച്ചു.