ദുബായ്: നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ദുബായ് സാമ്പത്തിക മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ലഭിക്കുക ഓണ്‍ലൈനായി മാത്രം. 40 സ്ഥാപനങ്ങളുടെ 100 സര്‍വ്വീസ് കേന്ദ്രങ്ങള്‍ വഴി നല്കുന്ന 1100 സേവനങ്ങളാണ് അഞ്ച് ദിവസത്തേക്ക് ഓണ്‍ലൈനായി മാത്രം ലഭിക്കുക.
സാമ്പത്തിക മന്ത്രാലയത്തിന്റെ സേവനത്തിനായുള്ള അപേക്ഷയും, ഫീസ് അടക്കലും എല്ലാം ഇനി ഒരാഴ്ചത്തേക്ക് ഓണ്‍ലൈനായി മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളു. കഴിഞ്ഞ വര്‍ഷം ഒരു ദിവസം സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കിയിരുന്നു. 2021 ഓടെ ദുബായ് സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമാണ് നടപടി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ് പ്രകാരമാണ് നീക്കം.