ന്യൂഡൽഹി : അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ജസ്റ്റിസ് ചെലമേശ്വർ.അതിനു തടസ്സങ്ങൾ ഉള്ളതായി തോന്നുന്നില്ല.രാമക്ഷേത്രം നിർമ്മാണത്തിനായി നിയമം കൊണ്ടുവരുന്നതിനെയും ജസ്റ്റിസ് ചെലമേശ്വർ അനുകൂലിച്ചു.
അയോദ്ധ്യകേസ് അടുത്ത ജനുവരിയിൽ പരിഗണിക്കാനിരിക്കെയാണ് സുപ്രീം കോടതി മുൻ ജസ്റ്റിസായ ചെലമേശ്വറിന്റെ പ്രസ്താവന.
1997ൽ ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ അഡീഷ്ണൽ ജഡ്ജിയായ ജ.ചെലമേശ്വർ 2007 ലാണ് ഗുവാഹത്തി ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായത്. 2011ൽ സുപ്രീം കോടതിയിൽ ജസ്റ്റിസായെത്തി.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നയങ്ങളെ വിമര്‍ശിച്ച് ജനുവരി 12-ന് ജസ്റ്റിസ് ചെലമേശ്വറുടെ നേതൃത്വത്തില്‍ നാലു ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തിയത് വിവാദമായിരുന്നു.