ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ച് ശബരിമലയിൽ യുവതികളെ കയറ്റാൻ സർക്കാർ നീക്കം ; പൊലീസിൽ എതിർപ്പ്, ഇന്റലിജൻസ് മേധാവി അവധിയിൽ പ്രവേശിച്ചു
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ച് ശബരിമലയിൽ യുവതികളെ കയറ്റാൻ സർക്കാർ നീക്കം ; പൊലീസിൽ എതിർപ്പ്, ഇന്റലിജൻസ് മേധാവി അവധിയിൽ പ്രവേശിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2018, 04:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ശബരിമലയിൽ യുവതീ പ്രവേശനം ഏതുവിധേനയും സാധ്യമാക്കാൻ സർക്കാർ നീക്കങ്ങൾ തുടരവെ സംസ്ഥാന ഇന്റലിജൻസ് മേധാവി ടി കെ വിനോദ്കുമാർ അവധിയിൽ പ്രവേശിച്ചു.യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന ഇന്റലിജൻസ് റിപ്പോർട്ട് കഴിഞ്ഞ മാസം ടി കെ വിനോദ്കുമാർ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.

ക്രമസമാധാനം തകർന്നേക്കാമെന്ന മുന്നറിയിപ്പ് നൽകിയിട്ടും അത് വകവയ്‌ക്കാത്ത സർക്കാർ നീക്കങ്ങളോടുള്ള എതിർപ്പാണ് അവധിയ്‌ക്ക് പിന്നിലെന്നാണ് സൂചന.സർക്കാരിന്റെ നീക്കം സംസ്ഥാനത്തെ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നതിനു പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥർ അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.പൊലീസ്,ഇന്റലിജൻസ് വിഭാഗങ്ങളിൽ തന്നെ സർക്കാർ നീക്കങ്ങൾ എതിർപ്പിനിടയാക്കിയിട്ടുണ്ട്.

തുലാമാസ പൂജയ്‌ക്കായി ക്ഷേത്രം തുറന്ന വേളയിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചതെന്ന് ഇന്റലിജൻസ് മേധാവി മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.സന്നിധാനത്തെത്താൻ ശ്രമിച്ച പത്ത് യുവതികളെയാണ് വിശ്വാസികൾ തടഞ്ഞത്.

യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകിയ കാര്യവും,ജനരോഷത്തെ തുടർന്ന് പിന്തിരിഞ്ഞ കാര്യവും മേധാവി മുഖ്യമന്ത്രിയെ ധരിപ്പിച്ചു.അതുകൊണ്ടു തന്നെ മണ്ഡലകാലത്തിനു മുൻപ് തന്നെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം രൂക്ഷമായ പ്രത്യാഘാതങ്ങൾ സംസ്ഥാനത്തുണ്ടാകുമെന്നും വിനോദ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.എന്നാൽ അതീവ ഗൗരവമേറിയ ഈ റിപ്പോർട്ടുകൾക്ക് പോലും പ്രാധാന്യം നൽകാതെയാണ് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

ShareTweetSendShare

More News from this section

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കലൂരിൽ വിദ്യാർഥിനികളെ ആക്രമിച്ച കേസ്‌: മുഖ്യപ്രതി പി അക്‌ബർ അലി പിടിയിൽ

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

Latest News

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കെ എസ് ഇ ബി സബ്‌സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരന്റെ ജഡം വനത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies