എമിറേറ്റ്സ് ട്വിറ്ററില്‍ പങ്കുവെച്ച ഡയമണ്ട് പതിപ്പിച്ച വിമാനം കണ്ട് മായികലോകത്തിലകപ്പെട്ട് സൈബര്‍ ലോകം. ആയിരക്കണക്കിന് വജ്രക്കല്ലുകള്‍ പതിപ്പിച്ച വിമാനത്തിന്റെ ചിത്രം കണ്ട് അത് ശരിക്കുമുള്ളതാണോയെന്ന സംശയം പ്രകടിപ്പിക്കാനും ആരാധകര്‍ മറന്നില്ല.
എമിറേറ്റ്സ് പങ്കുവെച്ച ചിത്രത്തിന്റെ തലക്കെട്ടില്‍ അത് കലാസൃഷ്ടിയാണെന്ന് വ്യക്തമാക്കുന്നുണ്ടായിരുന്നെങ്കിലും ആരാധകര്‍ക്ക് സംശയം മാറുന്നില്ല. അവതരിപ്പിക്കുന്നു എമിറേറ്റ്സ് ബിങ്ങ് 777 സാറ ഷക്കീലിന്റെ സൃഷ്ടിയെന്ന തലക്കെട്ടോടെയാണ് എമിറേറ്റ്സ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
Presenting the Emirates ‘Bling’ 777. Image created by Sara Shakeel 💎💎💎 pic.twitter.com/zDYnUZtIOS
— Emirates Airline (@emirates) December 4, 2018
ക്രിസ്റ്റല്‍ കലാകാരിയായ സാറ ഷക്കീലിന് 4.8 ലക്ഷം ഫോളോവേഴ്സാണ് ട്വിറ്ററില്‍ ഉള്ളത്.
സാറ പങ്കുവെച്ച കലാസൃഷ്ടിയില് ആകൃഷ്ടരായ എമിറേറ്റ്സ് അധികൃതര്‍ സാറയുടെ സമ്മതത്തോടെ ചിത്രം റീപോസ്റ്റ് ചെയ്യുകയായിരുന്നു.
ചിത്രം യഥാര്‍ത്ഥമല്ലെന്നും കലാസൃഷ്ടിയാണെന്നും സാറ ഷക്കീലിന്റെ സമ്മതത്തോടെ ചിത്രം പങ്കുവെച്ചതാണെന്നും എമിറേറ്റ്സിന്റെ വക്താവ് അറിയിച്ചു.