തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഇന്ന് ജയില്‍ മോചിതനാകും. 22 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സുരേന്ദ്രന് ഹെെക്കോടതി ജാമ്യം അനുവദിച്ചത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് റാന്നി മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ ഹാജരാക്കിയിരുന്നു. രാവിലെ പത്ത് മണിയോടെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന സുരേന്ദ്രന് വലിയ സ്വീകരണമാണ് അയ്യപ്പഭക്തരും പാര്‍ട്ടിപ്രവര്‍ത്തകരും ഒരുക്കിയിരിക്കുന്നത്.
സുരേന്ദ്രനെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് പഴവങ്ങാടി മഹാ ഗണപതി ക്ഷേത്രത്തില്‍ എത്തിക്കും. തുടര്‍ന്ന് ശബരിമല വിഷയത്തില്‍ നിരാഹാരസത്യാഗ്രഹം അനുഷ്ഠിക്കുന്ന എ എന്‍ രാധാകൃഷ്ണന്റെ സമരപ്പന്തലിലേക്ക് പ്രവര്‍ത്തകര്‍ക്കും ഭക്തര്‍ക്കുമൊപ്പം സുരേന്ദ്രന് എത്തും.
ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സുരേന്ദ്രനെ 52 വയസുകാരിയെ ആക്രമിച്ചുവെന്ന കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.