സാൻഫ്രാൻസിസ്കോ ; ബോംബ് ഭീഷണിയെ തുടർന്ന് ഫേസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു.കാലിഫോർണിയയിലെ ഫേസ്ബുക്ക് ആസ്ഥാനത്തെ വിവിധ കെട്ടിടങ്ങളാണ് ഒഴിപ്പിച്ചത്.സൻ മെട്രോ ബോംബ് സ്ക്വാഡ് ഈ കെട്ടിടങ്ങളിൽ വിശദമായ തിരച്ചിൽ തുടരുകയാണ്.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബോംബ് ഭീഷണി ഉണ്ടായത്.
ഓഫീസിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് മെൻലോ പാർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.