കാളികാവ് : മലപ്പുറം,പാലക്കാട് ജില്ലകളിൽ വീണ്ടും ഇടത് കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം.2016 നവംബർ 24 ന് നിലമ്പൂർ കാട്ടിൽ വച്ച് പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്ന് നാടുവിട്ട ഭീകരർ സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോൾ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് ഭീകര സേനാധിപ ചുമതല വഹിക്കുന്ന വിക്രം ഗൗഡ ഉൾപ്പെടെയുള്ളവർ വയനാട് വിട്ടതായാണ് സൂചന.
പുതുതായി പലരും സംഘത്തിൽ ചേർന്നതായും സംശയിക്കുന്നു.10 ദിവസം മുൻപ് കമ്മ്യൂണിസ്റ്റ് ഭീകരർ പാലക്കാട്,മലപ്പുറം ജില്ലകളിൽ എത്തിയതായാണ് സൂചന.
നിലമ്പൂർ മേഖല കേന്ദ്രീകരിച്ച് നാടു കാണി ദളത്തിന്റെ പ്രവർത്തനം വിപുലമാക്കാനാണ് സംഘത്തിന്റെ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.അട്ടപ്പാടി അഗളി മേഖലയിൽ മണി വാസകനും,വയനാട്ടിൽ സുന്ദരിയും,ജയണ്ണയും അടങ്ങുന്ന സംഘത്തിനാണ് നേതൃത്വം.
സേനാധിപ ചുമതല വഹിക്കുന്ന വിക്രം ഗൗഡയുടെ തിരിച്ചുവരവാണ് പൊലീസിനെ കുഴയ്ക്കുന്നത്.സർക്കാർ വിരുദ്ധ പോസ്റ്ററുകളും വ്യാപകമായി പതിക്കുന്നുണ്ട്.