തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 10 ദിവസമായി നിരാഹാരം അനുഷ്ഠിച്ചിരുന്ന സി കെ പത്ഭനാഭനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തുടര്‍ന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് സമരം ഏറ്റെടുത്തു. ശോഭ സുരേന്ദ്രന്റെ ഉപവാസ സമരത്തിന്റെ രണ്ടാം ദിവസമാണ് ഇന്ന്. ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്ന ജനുവരി 22 വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം തുടരാനാണ് ബിജെപി യുടെ തീരുമാനം.