മുംബൈ: സുഹൃത്തിനെ കൊന്ന് 200 കഷ്ണങ്ങളാക്കി ടൊയ്ലറ്റില്‍ ഫ്ളഷ് ചെയ്തയാള്‍ പിടിയില്‍. ശരീരഭാഗങ്ങള്‍ ഡ്രെയ്നേജ് സംവിധാനത്തില്‍ അടിഞ്ഞ് തടസ്സപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. മുംബൈ സ്വദേശി പിന്റു ശര്‍മയാണ് സുഹൃത്തായ ഗണേഷ് കോല്ഹാദ്കറിനെ കൊലപ്പെടുത്തിയത്.
ജനുവരി 15 നാണ് കേസിനാസ്പദമായ സംഭവം. പിന്റു ശര്‍മയുടെ പക്കല്‍ നിന്നും പ്രതി ഒരു ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഇതില്‍ 40,000 രൂപ പ്രതി തിരികെ നല്‍കിയിരുന്നു. ബാക്കി പണം നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും പ്രതി പണം നല്കാന് കൂട്ടാക്കിയില്ല. തുടര്‍ന്ന് 15 ന് ഗണേഷിനെ ഫ്ളാറ്റിലേയ്ക്ക വിളിച്ച് വരുത്തി. പണത്തെച്ചൊല്ലി ഇരുവരും തര്‍ക്കിക്കുകയും പ്രതി ഗണേഷിനെ പിടിച്ചുതള്ളുകയും ചെയ്തു.
തലയ്ക്ക് പരിക്കേറ്റ ഗണേഷ് തത്ക്ഷണം മരണപ്പെട്ടു. ഗണേഷ് മരിച്ചെന്ന് ഉറപ്പാക്കിയ പ്രതി വെട്ടി നുറുക്കി ക്ലോസെറ്റില്‍ ഫ്ളഷ് ചെയ്യുകയായിരുന്നു. ഡ്രെയ്നേജ് തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ശുചീകരണ തൊഴിലാളികളാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.