Kerala

മുക്കരുത് ‘ മുഖ്യാ ‘ ; പിണറായിക്കെതിരെ ഹിന്ദു സമൂഹത്തിനു ലൈക്കടിക്കാനുള്ള കമന്റ് ഹിറ്റായി

തിരുവനന്തപുരം : പോസ്റ്റിനേക്കാൾ കൂടുതൽ ലൈക്ക് കമന്റിനു കിട്ടണമെങ്കിൽ ആ കമന്റ് എന്തായിരിക്കും ? അതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പതിനാലായിരം ലൈക്കുമായി ശ്രീചെറായിയുടെ ആ കമന്റ്.

സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേക പാക്കേജ് അംഗീകരിക്കുന്നത് സംബന്ധിച്ച പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ‘ പിണറായി വിജയനെതിരെ ഹിന്ദു സമൂഹത്തിന് ലൈക്ക് അടിക്കാനുള്ള കമന്റ് (മുക്കരുത്) ‘ എന്ന് ശ്രീചെറായ് കമന്റ് ചെയ്തത്.

പിണറായിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് 5800 ലൈക്ക് മാത്രം കിട്ടിയപ്പോഴാണ് ഈ കമന്റിനു പതിനാലായിരം ലൈക്ക് കിട്ടിയത്.മാത്രമല്ല 30,000 ത്തിൽ പരം മറുപടികളും കമന്റിനു ലഭിച്ചു.

കഴിഞ്ഞ ദിവസം ശബരിമല യുവതീ പ്രവേശനത്തിൽ ഭക്തർക്കെതിരെ നിലപാട് സ്വീകരിച്ച സർക്കാരിനെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു ആ കമന്റ്.

മുൻപും മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്കിൽ ചെറായ് ഇട്ട കമന്റിനു കുടുതൽ ലൈക്ക് കിട്ടിയിരുന്നു.ഇത് വൈറലായതോടെ ആ കമന്റ് കാണാതായി.മുഖ്യമന്ത്രി കമന്റ് മുക്കിയതാണെന്ന് സോഷ്യൽ മീഡിയയിൽ പരാതി ഉണ്ടായിരുന്നു.അത് തിരിച്ച് നൽകാൻ അപേക്ഷിക്കുന്ന ട്രോളുകളും നിരവധിയായിരുന്നു.

22K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close