ബലാസോർ : ഇന്ത്യയുടെ അത്യാധുനിക ടാങ്ക് വേധ മിസൈലായ ഹെലീനയുടെ പരീക്ഷണം വിജയകരം.നാഗ് മിസൈലിന്റെ മറ്റൊരു പതിപ്പായ ഹെലിനയുടെ ഹെലികോപ്റ്റർ വിഭാഗത്തിന്റെ പരീക്ഷണമാണ് ഇന്ന് ഒഡീഷയിലെ ബലാസോറിൽ നടന്നത്.
ഇൻഫ്രാറെഡ് ചിത്രീകരണ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന നാഗിന്റെ ആക്രമണ പരിധി 7-8 കിലോമീറ്ററാണ് .ഡി ആർ ഡി ഒവികസിപ്പിച്ചെടുത്ത ഹെലിന ലോകത്തിലെ തന്നെ അത്യാധുനിക ടാങ്ക് വേധ മിസൈലുകളിൽ ഒന്നാണ്.42 കിലോഗ്രാം ഭാരവും 1.90 മീറ്റർ നീളവും ഇതിനുണ്ട്.
2015 ജൂലൈയിൽ രാജസ്ഥാനിലെ ജയ്സാൽമറിൽ നിന്ന് ഹെലിന മൂന്ന് തവണ പരീക്ഷിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം പൊഖ്റാനിൽ വച്ച് രുദ്രഹെലികോപ്റ്ററിൽ നിന്ന് വിക്ഷേപിച്ചതും വിജയകരമായിരുന്നു.