പത്തനംതിട്ട : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പത്തനംതിട്ടയിൽ എത്തും. ഉച്ചയ്ക്ക് പാർട്ടി ശക്തി കേന്ദ്ര ഇൻ ചാർജ് മാരുടെ യോഗത്തിൽ യോഗി പങ്കെടുക്കും. വൈകിട്ട് സംഘടിപ്പിച്ചിരിക്കുന്ന പൊതു സമ്മേളനവും യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും .
പത്തനംതിട്ട ലോക്സഭാ മണ്ഡലം ബൂത്ത് പ്രവർത്തക കൺവെൻഷൻ യോഗി ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന നേതാക്കൾ പൊതു സമ്മേളനത്തിൽ പങ്കെടുക്കും. 25000ത്തിൽ അധികം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടിയുടെ പ്രചാരണ പരിപാടിയ്ക്ക് തുടക്കം കൂടിയാണ് യോഗിയുടെ വരവ്.