കൊച്ചി: ഒന്നരക്കോടി തട്ടിയെടുത്ത കേസില്‍ സരിത നായരെയും ബിജു രാധാകൃഷ്ണനെയും എറണാകുളം സിജെഎം കോടതി വെറുതേ വിട്ടു. തിരുവനന്തപുരം സ്വദേശി ടിവി മാത്യുവില്‍ നിന്നും ഒരു കോടി 5 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഇരുവരെയും വെറുതേ വിട്ടത്. സോളാര്‍ കമ്പനിയുടെ വിതരണാവകാശം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തുവെന്നതാണ് കേസ്. മാത്യു നല്കിയ ഹര്‍ജിയിലാണ് നടപടി.
ഹര്ജിക്കാരന് സാമ്പത്തിക തട്ടിപ്പ് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നിലവില്‍ വിശ്വാസ വഞ്ചന മാത്രമേ തെളിയിക്കാനായിട്ടുള്ളൂവെന്നും കോടതി വിലയിരുത്തി.
അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വ്യാജ കത്ത് കാട്ടി പലരുടെ പക്കല്‍ നിന്നും പണം തട്ടിയെന്ന ബിജു രാധാകൃഷ്ണനെതിരായ കേസില്‍ സിജെഎം കോടതി നാളെ വിധി പറയും.