കാസര്‍കോട്: കാസര്‍കോട് ഇരട്ട കൊലപാതകത്തിന്റെ സൂത്രധാരന്‍ കസ്റ്റഡിയില്‍. സിപിഎം പെരിയ ലോക്കല്‍ കമ്മറ്റിയംഗം പീതാംബന് ആണ് പോലീസ് കസ്റ്റഡിയിലായത്. കൊലപാതകം ആസൂത്രണം ചെയ്തതും ക്വട്ടേഷന്‍ ഏര്‍പ്പെടുത്തിയതടക്കമുള്ള കാര്യങ്ങള്‍ നടത്തിയത് പീതാംബരനാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
പീതാംബരനൊപ്പം കൊലപാതകത്തില്‍ പങ്കുള്ള മറ്റ് ചിലരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാത്രമല്ല ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം, വിരലടയാളങ്ങള്‍ തുടങ്ങിയവയും പോലീസ് പരിശോധിക്കുന്നുണ്ട്.
സിപിഎമ്മിന്റെ ലോക്കല്‍ കമ്മറ്റിയംഗം അറസ്റ്റിലായതോടുകൂടി പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. പാര്‍ട്ടിയില്‍ കൂടുതല്‍ പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്