പുൽവാമ: ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കാനൊരുങ്ങി ഇന്ത്യ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുൽവാമ: ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കാനൊരുങ്ങി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2019, 09:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിച്ചേക്കും. പാകിസ്ഥാനെതിരെ കളിക്കേണ്ടതില്ലെന്ന മുൻ ഇന്ത്യൻ താരങ്ങളുടെ നിലപാടിനെ പിന്തുണച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ മത്സരത്തിൽ നിന്നും പിന്മാറുമെന്ന് ബിസിസിഐയും വ്യക്തമാക്കി.

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്കകരിക്കണമെന്ന ആവശ്യം മുൻ താരങ്ങളും ക്രിക്കറ്റ് ആരാധകരുമടക്കം ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് നിലപാട് വ്യക്തമാക്കിയത്. ഇന്ത്യൻ താരങ്ങളുടെ സുരക്ഷ അടക്കമുള്ള വിഷയങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കണം. സാഹചര്യങ്ങൾ അനുകൂലമല്ല. മത്സരം വേണ്ടന്നു വെക്കേണ്ട സമയമാണിത്. ബിസിസിഐയും ഐസിസിയും ആലോചിച്ച് തീരുമാനമെടുക്കണമെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്‍റെ തീരുമാനത്തിന് ഒപ്പം ഇന്ത്യൻ ക്രിക്കറ്റ് ബോ‍ർഡ് നിൽക്കുമെന്ന് ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തെ തുടർന്ന് ഇരു രാഷ്‌ട്രങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് പരമ്പര ഇന്ത്യ ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഐസിസിയുടെ ടൂർണമെന്റുകളിൽ മാത്രമാണ് ഇരുരാജ്യങ്ങൾ തമ്മിൽ ക്രിക്കറ്റിൽ ഏറ്റുമുട്ടിയത്. ഇന്ത്യ ലോകകപ്പ് മത്സരം ബഹിഷ്കരിച്ചേക്കുമെന്ന ആവശ്യം ഉയരുന്നതിനിടെ ഈ മാസം 27 ന് ദുബായിൽ നടക്കുന്ന ഐസിസിയുടെ യോഗത്തിൽ ഇക്കാര്യം ചർച്ചയാകും.

ലോകകപ്പ് ഷെഡ്യൂൾ അനുസരിച്ച് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ ജൂൺ 16 നാണ് ഇന്ത്യ പാകിസ്ഥാൻ മത്സരം നടക്കേണ്ടത്. ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ സെക്രട്ടറി സുരേഷ് ബെഹ്‍നയാണ് ഭീകരാക്രണത്തിന്‍റെ പശ്ചാത്തലത്തിൽ ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്ത് എത്തിയത്. പാകിസ്ഥാനെതിരെ മത്സരം ബഹിഷ്കരിച്ചാലും മറ്റ് മത്സരങ്ങൾക്കെതിരെ ജയിച്ച് ലോകകിരീടം നേടാനുള്ള കഴിവ് ഇന്ത്യയ്‌ക്കുണ്ടെന്ന് ഹർഭജൻ സിംഗ് വ്യക്തമാക്കിയിരുന്നു.

Share3993
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

Latest News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies