വിശാഖപട്ടണം: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് ഇന്ത്യ, ഓസ്ട്രേലിയ ക്രിക്കറ്റ് ടീമുകൾ. പരമ്പരയ്‌ക്ക് തുടക്കം കുറിച്ച് വിശാഖപട്ടണത്ത് നടക്കുന്ന ട്വന്റി20 മത്സരത്തിന് തൊട്ട് മുൻപാണ് ടീമുകൾ ആദരമർപ്പിച്ചത്. രണ്ട് മിനിറ്റി നേരം ടീമംഗങ്ങൾ പ്രാർത്ഥന നടത്തി. ഇത് കൂടാതെ കൈയിൽ കറുത്ത ബാൻഡ് ധരിച്ചാണ് ഇന്ത്യൻ ടീം ഇന്ന് മത്സരത്തിന് ഇറങ്ങിയത്.
ഫെബ്രുവരി പതിനാലിനായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിൽ 40 സൈനികരായിരുന്നു വീരമൃത്യു വരിച്ചത്.
സ്ഫോടകവസ്തു നിറച്ച കാർ സൈനികരുടെ വാഹനവ്യൂഹത്തിന് നേർക്ക് ഇടിച്ചുകയറ്റുകയായിരുന്നു.















