പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് തുടര്‍ച്ചയായി പത്താമത് വര്‍ഷവും ദുബായ് കാര്‍ രഹിത ദിനം ആചരിച്ചു. മന്ത്രിമാരും, ഉന്നത ഉദ്യോഗസ്ഥരും സാധാരണക്കാരും നിരവധി കമ്പനികളും പൊതുനിരത്തില്‍ നിന്നും തങ്ങളുടെ വാഹനങ്ങള്‍ ഒഴിവാക്കി കാര്‍ ഫ്രീ ഡേക്ക് പിന്തുണ നല്കി. രണ്ടായിരത്തി പത്തില്‍ ദുബായ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും, ജീവനക്കാരും തുടങ്ങി വെച്ച ഈ സംരംഭം ഇന്ന് ദുബായ് ഒന്നാകെ ഏറ്റെടുത്തിരിക്കുന്നു. രാവിലെ, യു എ ഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി വകുപ്പ് മന്ത്രി താനി അഹ്മദ് അല്‍ സയൂദി, ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അൽ ഹജറി മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മെട്രോയില്‍ യാത്ര ചെയ്ത് കാര്‍ രഹിത ദിനത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു. തുടര്‍ന്ന് യൂണിയന് മെട്രോ സ്റ്റേഷന് പാര്‍ക്കില്‍ നടന്ന പരിപാടികളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും,തൊഴിലാളികളും ഉള്‍പ്പടെ നിരവധി പേര് പങ്കെടുത്തു. ദുബായ്ക്കൊപ്പം, അജ്മാനിലും ഇത്തവണ കാര്‍ ഫ്രീ ഡേ ആചരിച്ചു.