നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആന്റ് റിസർച്ച് സെന്റർ അബുദാബി ചാപ്റ്റർ കുടുംബസംഗമം ‘അമ്മക്കൊരുമ്മ’ കേരളാ സോഷ്യൽ സെന്ററിൽ നടന്നു.പരിപാടിയുടെ ഉദ്ഘാടനം മെഡിമിക്സ് ചെയർമാൻ ഡോ: എ.വി.അനൂപ് നിർവഹിച്ചു.ഭിന്നശേഷിക്കാരയ കുട്ടികളുടെ ഉന്നമനത്തിനും ചികിത്സക്കുമായി വടകര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് നിയാർക്ക്. കടുംബ സംഗമത്തിന്റെ ഭാഗമായി കുട്ടികൾക്കായി നടന്ന ചിത്രരചനയിൽ 120 കുട്ടികൾ പങ്കെടുത്തു. യു.എ.ഇയിലെ കലാകാരന്മാർ അവതരിപ്പിച്ച നൃത്ത സംഗീത പരിപാടികളും നടന്നു. ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ജന്മ വൈകല്യങ്ങൾ മുൻകൂട്ടി അറിയാനുള്ള വഴികൾ’ എന്ന വിഷയത്തിൽ ഡോ: ഷഹദാദ് അവതരണം നടത്തി.കുട്ടികളിലുണ്ടാവുന്ന ശാരീരിക മാനസിക വൈകല്യങ്ങൾ വളരെ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കുന്ന പ്രായോഗിക നിർദേശങ്ങൾ ഇതിൽ ഉൾപ്പെടും. നിയാർക്ക് അബുദാബി ചാപ്റ്റർ പ്രസിഡന്റ് ആദർശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുഹമ്മദ് യൂനിസ്, മുഖ്യ രക്ഷാധികാരി ബഷീർ ഇബ്രാഹിം, കേരളാ സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻ കുട്ടി, വൈസ് പ്രസിഡന്റ് ബാബു വടകര എന്നിവർ സംസാരിച്ചു.