അബുദാബിയില്‍ വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് പെട്ടെന്നുള്ള ദിശ മാറ്റമാണെന്നു പോലീസ് വ്യക്തമാക്കി . പെട്ടെന്നുള്ള ദിശ മാറ്റം ഗുരുതരമായ അപകടങ്ങള്‍ക്കു കാരണമാകുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും, തങ്ങളുടെ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിന് കാരണമായ എല്ലാ കാരണങ്ങളും ഒഴിവാക്കണമെന്നും പോലീസ് ആവശ്യപെട്ടു. ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തവരെ തിരിച്ചറിയാനും ശിക്ഷിക്കുവാനും സ്മാർട്ട് സിസ്റ്റം നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനോടൊപ്പം നിയമ ലംഘകര്‍ക്ക് ആർട്ടിക്കിൾ 29 പ്രകാരം 1000 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിൻറുകളും ചുമത്തുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.