ന്യൂഡൽഹി: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. 7 ഘട്ടമായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കു. മെയ് 23 ന് ആണ് വോട്ടെണ്ണൽ. ഏപ്രിൽ 23ന് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ടത്തിലാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 90 കോടി വോട്ടർമാരാണു രാജ്യത്തുള്ളത്. ഇവർക്കായി 10 ലക്ഷം പോളിങ് സ്റ്റേഷനുകൾ തയാറാക്കും.