World

പറക്കുംതളികകള്‍ യാഥാര്‍ത്ഥ്യമാകുന്നു: ഇനി മോട്ടോര്‍സൈക്കിളില്‍ പറക്കാം ജെറ്റ് എഞ്ചിന്റെ പിന്‍ബലത്തോടെ

കെട്ടുകഥകളിലും സയന്‍സ് ഫിക്ഷനുകളും കൈയടക്കിയിരുന്ന പറക്കുംതളികകള്‍ യാഥാര്‍ത്ഥ്യമാകുന്നു. സ്പീഡര്‍ എന്ന് പേരിട്ടിരിക്കുന്ന പറക്കുന്ന ബൈക്കുകളാണ് ഇനി ആകാശം കൈയ്യടക്കാന്‍ പോകുന്നത്. ജെറ്റ് പാക്ക് ഏവിയേഷനാണ് ഇത്തരമൊരു ആകാശ പേടകമൊരുക്കി പുതു വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

എയര്‍ക്രാഫ്റ്റിന്റെ മേല്‍ മോട്ടോര്‍ ബൈക്ക് ഘടിപ്പിച്ചാണ് ബൈക്കുകള്‍ ആകാശച്ചിറകേറുന്നത്. അഞ്ച് ജെറ്റ് എഞ്ചിന്റെ പിന്‍ബലത്തോടെയാണ് സ്പീഡറുകള്‍ പറക്കുന്നത്.

Loading...

മണിക്കൂറില്‍ 150 മൈല്‍ ദൂരവും 15,000 അടി ഉയരത്തിലും സ്പീഡറുകള്‍ക്ക് സഞ്ചരിക്കാനാകുമെന്നതാണ് പ്രത്യേകത. അടുത്ത വര്‍ഷം 20 സ്പീഡറുകള്‍ വിപണിയിലെത്തിക്കുമെന്ന് ജെറ്റ് പാക്ക് ഏവിയേഷന്‍ സിഇഒ ഡേവിഡ് മേമാന്‍ അറിയിച്ചു.

ഡ്രൈവ് വേയില്‍ നിന്നും പറന്നുയരാവുന്ന രീതിയിലാണ് സ്പീഡറുകളുടെ നിര്‍മ്മാണം. സമാനമായ രീതിയില്‍ സ്‌കോര്‍പ്പിയോണ്‍ എന്നറിയപ്പെടുന്ന പറക്കുന്ന മോട്ടോര്‍ ബൈക്ക് 2017 ല്‍ ദുബായ് പോലീസ് അവതരിപ്പിച്ചിരുന്നു.

എന്നാല്‍, നിയമപരമായി പറക്കാനുള്ള അനുമതി ലഭിക്കുന്നത് വരെ സ്പീഡറുകള്‍ സ്വകാര്യഭൂമിയിലും വിനോദത്തിനും മാത്രമാകും ഉപയോഗിക്കാന്‍ സാധിക്കുക.

ഭാവിയില്‍ സ്പീഡറുകല്‍ പോലുള്ള വാഹനങ്ങളുടെ വമ്പിച്ച വിപണീസാധ്യത കണക്കിലെടുത്ത് ഊബര്‍, എയര്‍ ബസ്, വോളോകോപ്റ്റര്‍ തുടങ്ങിയ കമ്പനികള്‍ രംഗത്ത് വന്‍ നിക്ഷേപങ്ങളാണ് നടത്തുന്നത്.

സ്പീഡറുകളുടെ നിര്‍മ്മാതാക്കള്‍ക്ക് നിരത്താന്‍ ഗുണങ്ങളേറെയാണ്. ഭാരമുളള വസ്തുക്കള്‍ കൊണ്ടുപോകാനും ഹെലിക്കോപ്റ്ററുകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കാത്തസ്ഥലങ്ങളില്‍ സഞ്ചരിക്കാനും സ്പീഡറുകള്‍ക്ക് നിഷ്പ്രയാസം സാധിക്കും. ഇത് വഴി സൈനികരെ പോര്‍മുഖത്തെത്തിക്കുക പോലത്തെ ശ്രമകരമായ ദൗത്യം സാധൂകരിക്കാന്‍ കഴിയുമെന്നതും ഇതിന്റെ ഒരു ഗുണമായി അവകാപ്പെടുന്നു. ഭാവിയില്‍ വര്‍ദ്ധിച്ച് വരുന്ന ഗതാഗതക്കുരുക്കിന് വ്യക്തമായ മറുപടിയാകും ഇത്തരം ആകാശയാത്രകളെന്നും കമ്പനി പ്രത്യാശിക്കുന്നു.

അതേസമയം, ഗുണങ്ങളെക്കുറിച്ച് കൊട്ടിഘോഷിക്കുമ്പോഴും ആകാശപ്പറവകളുടെ ഗതാഗത നിയന്ത്രണം ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. പുതുയുഗത്തില്‍ വാഹനങ്ങളുടെ കുത്തൊഴുക്കില്‍ ഗതാഗതക്കുരുക്ക് കാരണം പൊറുതിമുട്ടുന്ന പൊതുജനം ഇനി ആകാശത്തിലെ ഗതാഗതം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാത്തിരുന്ന് കാണാം.

426 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close