ഭുവനേശ്വർ: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബിജെപിയിലേക്ക് പ്രമുഖർ കൂട്ടത്തോടെയെത്തുന്നു. ഒഡിഷയിലെ ബിജു ജനതാദൾ രാജ്യസഭാ എം പി പ്രശാന്ത് നന്ദയുടെ പുത്രൻ റിഷഭ് നന്ദ ബിജെപിയിൽ ചേർന്നു.
കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെയും ഭാരതീയ ജനതാ പാർട്ടി ഉപാദ്ധ്യക്ഷൻ ബൈജയന്ത് പാണ്ഡയുടെയും സാന്നിദ്ധ്യത്തിലായിരുന്നു റിഷഭ് ബിജെപിയിൽ ചേർന്നത്.
‘ബിജെപിയുടെ മുഖ്യ അജണ്ട വികസനമാണ്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ശക്തമായ ഭരണത്തിലൂടെ ശക്തമായ മാതൃക സൃഷ്ടിക്കാൻ ബിജെപിക്ക് കഴിഞ്ഞു. ബിജെപിയിൽ ചേരാനുള്ള എന്റെ തീരുമാനം വ്യക്തിപരമാണ്.’ റിഷഭ് പറഞ്ഞു.
ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 11ന് ആരംഭിച്ച് മെയ് 19ന് അവസാനിക്കും. 543 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.