മൈക്രോവേവ് അവനിന്റെ പ്രവര്‍ത്തന തത്വം നൃത്തകലാ ആവിഷ്കാരത്തിലേയ്ക്ക് വഴി മാറുന്നു. അതിനെ പുതു ചലഞ്ചാക്കി മാറ്റി സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാക്കി മാറ്റിയിരിക്കുകയാണ് ന്യൂജെന്‍.
ചലഞ്ചിന്റെ പ്രത്യേകത എന്തെന്നാല്‍ പങ്കെടുക്കുന്നവര്‍ നൃത്തത്തില്‍ അഗ്രഗണ്യരായിരിക്കണം. കാരണം, നൃത്തചുവടുകള്‍ അവനില്‍ പാത്രം കറങ്ങുന്നത് പോലെയാണ് ചെയ്യേണ്ടത്. താഴെ ഇരുന്നിട്ട് കൈകാലുകള്‍ തറയില്‍ തൊടാതെ മെല്ലെ കറങ്ങുന്നതാണ് ചലഞ്ചിന്റെ വെല്ലുവിളി. അതായത് അവനില്‍ പാത്രം കറങ്ങുന്നത് പോലെത്തന്നെ.
ഫെബ്രുവരിയില്‍ ടിക് ടോക്കിലാണ് ആദ്യമായി മൈക്രോവേവ് ചലഞ്ച് പ്രത്യക്ഷപ്പെടുന്നത്. അവിടെ നിന്നും വളരെ പെട്ടെന്നാണ് ട്വിറ്ററില്‍ തരംഗമാകുന്നത്. മൈക്രോവേവ് ചലഞ്ച് എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററില്‍ തരംഗമായിരിക്കുന്നത്.
Apparently this the #microwavechallenge ??? I mean how??? What?? Huh????? https://t.co/sKxRQhaiXS
— Angela (@angelamaay) March 17, 2019
അതേസമയം, മെക്രോവേവ് ചലഞ്ച് പോലെത്തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റാണ് ട്രയാങ്കില് ഡാന്‍സും. ഏതായാലും പുതിയ നൃത്താഭ്യാസങ്ങളില് മികവ് പുലര്‍ത്തുകയെന്നതാണ് ഏവരും ലക്ഷ്യമിടുന്നത്.