ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മുദ്ദസിര് അഹമ്മദ് ഖാന്റെ അടുത്ത അനുയായി സജ്ജദ് ഖാന് അറസ്റ്റില്‍. ചെങ്കോട്ടയ്ക്ക് സമീപത്ത് നിന്നാണ് സജ്ജദ് ഖാനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീരകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു മുദ്ദസിര് അഹമ്മദ് ഖാന്. മുദ്ദസിര് ഏര്‍പ്പെടുത്തിയ വാഹനത്തിലാണ് പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടത്തിയത്. മാര്‍ച്ച് 11 ന് നടത്തിയ ഏറ്റുമുട്ടലില്‍ സൈന്യം മുദ്ദസിര്നെ വധിച്ചിരുന്നു. ഇയാളുടെ അടുത്ത അനുയായിയാണ് സജ്ജദ് ഖാന്.
കമ്പിളി പുതപ്പ് വില്‍പ്പനക്കാരനായി ഡല്‍ഹിയില്‍ കഴിയുകയായിരുന്നു സജ്ജദ് ഖാനെന്ന് പോലീസ് പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സിയും ഇന്റലിജന്‍സ് ബ്യൂറോയും സജ്ജദ് ഖാനെ ചോദ്യം ചെയ്തുവരുന്നു.