കൊച്ചി: കോൺഗ്രസിൽ ചേർന്നുവെന്ന ആരോപണത്തിന് മറുപടിയുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്. താൻ കോൺഗ്രസിൽ ചേർന്നുവെന്നത് വ്യാജ പ്രചരണമാണ്. കേസുണ്ടായപ്പോൾ ഒപ്പം നിന്നതിന് നന്ദി പറയാനാണ് ശശി തരൂരിനെ കാണാൻ പോയത്. താനൊരു ബിജെപി പ്രവർത്തകനാണ്. അതിൽ അഭിമാനിക്കുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.
ശശി തരൂരുമായി കൂട്ക്കാഴ്ച നചത്തിയ ഫോട്ടോ പ്രചരിച്ചതോടെയാണ് ശ്രീശാന്ത് കോൺഗ്രസിൽ ചേരുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ഇതോടെയാണ് ട്വിറ്ററിലൂടെ പ്രതികരണവുമായി ശ്രീശാന്ത് തന്നെ രംഗത്തെത്തിയത്.
ഇപ്പോൾ കായികമേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നും ശ്രീശാന്ത് ട്വീറ്റിൽ പറയുന്നു.