പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രം ആസ്പദമാക്കിയിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ഇന്നലെ പുറത്തിറക്കിയ പാട്ടിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. നമോ… നമോ… എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് സന്ദീപ് സിങ് ആണ്. സംഗീതം നല്‍കിയിരിക്കുന്നത് ഹിതേഷ് മോടക്. വരികള്‍ ലവ് രാജ്, പ്യാരി ജി എന്നിവരുടേതാണ്.
നാല് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ഗാനം കണ്ടിരിക്കുന്നത്. പാട്ടിന് 2.13 മിനിട്ട് ദൈര്‍ഘ്യമാണുള്ളത്.
https://www.youtube.com/watch?v=4oAWl0up_Tg&feature=youtu.be&fbclid=IwAR0WPdur3V48oYa0Tm7awkERi57EmOru4KhwIQqfnwp8Z2AWSM5GAOicuMc
വിവേക് ഒബ്റോയിയാണ് നരേന്ദ്രമോദിയുടെ വേഷത്തില്‍ എത്തുന്നത്. വ്യക്തിപ്രഭാവം മാറ്റൊലി കൊള്ളുന്ന നരേന്ദ്ര മോദിയുടെ ഉജ്ജ്വലസാന്നിധ്യം വിളിച്ചോതുന്ന രംഗങ്ങളാണ് പാട്ടിലുടനീളം ചിത്രീകരിച്ചിരിക്കുന്നത്.
ഏപ്രില്‍ അഞ്ചിനാണ് ചിത്രം പുറത്തിറങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളില്‍ ചിത്രം അഭ്രപാളിയിലെത്തും.
ചായ വില്‍പ്പനക്കാരനില്‍ നിന്നും പരിണമിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി പദം വരെ എത്തിയ നരേന്ദ്രമോദിയുടെ ജീവിതമാണ് ചിത്രത്തില്‍ വരച്ചുകാട്ടുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റ ട്രയിലറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഒരാഴ്ച മുമ്പ് പുറത്തിറങ്ങിയ ട്രയിലര്‍ ഇതിനോടകം 21 മില്യന്‍ ആള്‍ക്കാരാണ് കണ്ടിരിക്കുന്നത്.
https://www.youtube.com/watch?v=X6sjQG6lp8s
ലെജന്റ് ഗ്ലോബല്‍ സ്റ്റുഡിയോയുടെ ബാനറില്‍ സുരേഷ് ഒബ്റോയി, സന്ദീപ് സിംഗ്, ആനന്ദ് പണ്ഡിറ്റ്, ആചാര്യ മനീഷ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഭൂമി, സരബ്ജിത്ത്, മേരികോം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഒമങ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്.
വിവേക് ഒബ്റോയിയുടെ പിതാവ് സുരേഷ് ഒബ്റോയിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരു സന്യാസിയുടെ വേഷമാണ് സുരേഷ് ഒബ്റോയിക്ക് ചിത്രത്തില്‍.