ധാർക്കിയിൽ നിന്നും ഓച്ചിറയിലേക്കുള്ള ദൂരം
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns

ധാർക്കിയിൽ നിന്നും ഓച്ചിറയിലേക്കുള്ള ദൂരം

സുനിൽ നടവരമ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2019, 04:05 pm IST
FacebookTwitterWhatsAppTelegram

ഹോളി- ഹോളികയെന്ന അസുര സ്ത്രീയുടെ സാങ്കല്പിക ശരീരം ദഹിപ്പിക്കുന്ന ഭാരത ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ആഘോഷം. ഭാരതത്തിലും,നേപ്പാളിലും,ഇന്നത്തെ പാകിസ്ഥാനിലും ആഘോഷിക്കുന്ന നിറങ്ങളുടെ ഉത്സവം. പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കും തുല്യപ്രാധാന്യമുള്ള സന്തോഷ സുദിനം. ആ ദിനം പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ദുരന്തദിനമായി മാറുകയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ…

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഗോഡ്കി ജില്ലയിൽ ധാർകി നഗരത്തിലെ രണ്ട് കൗമാരക്കാരായ ഹിന്ദുപെൺകുട്ടികളുടെ തട്ടിക്കൊണ്ടുപോകലിനും ബലമായ മതം മാറ്റത്തിനും വിധേയമാവേണ്ടിവന്ന ദുരന്തപൂർവ്വമായദിനം അത് അവരെ ഭീതിയിലേക്കും നിലനിൽപ്പിനെക്കുറിച്ചുള്ള ആശങ്കകളിലേക്കും നയിച്ചു.

തീർത്തും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഹിന്ദുക്കൾ തങ്ങളാലാവും വിധം കടന്നുകയറ്റക്കാ‌ർക്കെതിരെ എതിർപ്പുകളും പ്രകടനങ്ങളും നടത്തി, ന്യൂനപക്ഷങ്ങൾക്ക് പ്രധാനമന്ത്രി ഇമ്രാൻഖാൻ നൽകിയ വാക്കുകൾ ഓർമ്മിപ്പിച്ചു. മാതാപിതാക്കളിൽ നിന്നും സ്വന്തം സമൂഹത്തിൽ നിന്നും പറിച്ച് മാറ്റപ്പെട്ട കൗമാരക്കാരായ റവീനക്കും റീനക്കും നിർബന്ധിത മതം മാറ്റത്തിനു ശേഷം വിവാഹിതരാകേണ്ടിവന്നു. യൂനിസെഫ് നിശ്ചയിച്ചിരുന്ന കുറഞ്ഞപ്രായം 18 ആണെങ്കിലും പാകിസ്ഥാൻ നിയമം 16 ആക്കി കുറച്ചിരിക്കുന്നു. പുതിയ പാകിസ്ഥാൻ ക്വായിദിന്‍റെതാണെന്നും(ജിന്നയുടെ) ഞങ്ങളുടെ ന്യൂനപക്ഷങ്ങൾ തുല്ല്യപൗരൻമാരായിരിക്കുമെന്നും “ഇന്ത്യയിലേത് പോലെ ” ആയിരിക്കില്ല എന്നുമായിരുന്നു പ്രധാനമന്ത്രി ഇമ്രാന്‍റെ പ്രഖ്യാപനം.

പാകിസ്ഥാനിലെ സമുദ്രിയിലെ ഗവ.പോസ്റ്റ് ഗ്രാജ്യുറ്റ് കോളേജിലെ പൊളിറ്റിക്സ് വിഭാഗത്തിലെ അസി.പ്രൊഫസറും വകുപ്പ് മേധാവിയുമായ അൻജും ജയിംസ് പോൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിപ്രകാരമായിരുന്നു. റീനയ്‌ക്കും റവീനയ്‌ക്കും സദാഫ്ഖാനും സംഭവിച്ചത്, പാകിസ്ഥാനിലെ ഹിന്ദു-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയും മാതാപിതാക്കളിൽ നിന്നും പറിച്ചെടുക്കപ്പെടുന്ന ക്രൂരതകളുടെ ഭീകര മുഖത്തെക്കുറിച്ചുമാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരി 6ന് സദഫ്ഖാൻ എന്ന 13 വയസ്സുകാരി ക്രിസ്ത്യൻകുട്ടിയും മാർച്ച് 20ന് ഹോളി ആഘോഷങ്ങൾക്കിടെ റീനയും റവീനയും ഇതിന്‍റെ നേർക്കാഴ്ചകളാണ്. കോമൾ,സോണിയ എന്നീകുട്ടികളും ഇതേ ക്രൂരതയ്‌ക്ക് മുൻപിരയായവരായിരുന്നു.

ഇങ്ങ് ഭാരതത്തിന്‍റെ തെക്കേയറ്റത്ത് ഇന്ത്യയിലെ നമ്പർവൺ സംസ്ഥാനത്ത് രാജസ്ഥാനിൽ നിന്നു അവരെത്തിയത് ഒരു നേരത്തെ അന്നത്തിനു വേണ്ടിയായിരുന്നു. ഭഗവദ് വിഗ്രഹങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തുന്ന ആ കുടുംബത്തിന്‍റെ നിലവിളക്കായ പെൺകുട്ടിയെ അതേ “ഹോളി”ആഘോഷങ്ങൾക്കിടെ ഒരു സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. നാഴികയ്‌ക്ക് നാല്പതുവട്ടം ഭാരതത്തിലെ ഏറ്റവും സുരക്ഷിതമായ നമ്പർ1 സംസ്ഥാനമാണ് ഉദ്ഘോഷിക്കുന്ന കേരളത്തിൽ ഇത് സംഭവിച്ചിട്ടും ഒരു മനുഷ്യാവകാശ പ്രവർത്തകരുടെയോ ബുദ്ധിജീവികളുടെയോ സാംസ്കാരിക നായകൻമാരുടെയോ പ്രതികരണവും കണ്ടില്ലെന്നു മാത്രമല്ല മുഖ്യമന്ത്രി പോലും ഒന്നു വായ തുറന്നില്ല.

ഇതേ സംഘത്തിന്‍റെ രണ്ടാം ആക്രമണത്തിലാണ് അവർ കുട്ടിയെ കടത്തിയത്. ആദ്യ ആക്രമണം നാട്ടുകാർ ചെറുത്ത് തോൽപ്പിച്ചിരുന്നു. ദിവസങ്ങൾക്കുശേഷം ഇപ്പോഴിതാ കേരളാ പോലീസ് അവരെ മുംബൈയിൽ നിന്നും കണ്ടെത്തിയിരിക്കുന്നു. കുട്ടിയെ കണ്ടെത്തി പ്രതിയായ മുഹമ്മദ് റോഷനെ പിടിച്ചു. കുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്ന് മാതാപിതാക്കൾ ആവർത്തിക്കുമ്പോഴും 18 തികഞ്ഞു എന്നവകാശപ്പെടുന്നത് കമ്മ്യൂണിസ്റ്റ് നേതാവായ പ്രതിയുടെ പിതാവും പാർട്ടിയുമാണ്.

വടക്കേ ഇന്ത്യയിലെ ഏത് അസ്വാഭാവിക മരണത്തിനും ജാതിയും മതവും തിരിച്ച് കണക്കെടുത്ത് മുസ്ലീമാണെങ്കിൽ നികുതിപണത്തിൽ നിന്ന് 10ഉം 20ഉം ലക്ഷം നൽകുന്ന കേരള സർക്കാ‌ർ ജുനൈദുമാർക്കുവേണ്ടി കണ്ണും കാതും കൂർപ്പിച്ചിരിക്കുമ്പോൾ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നത് ആശയപാപ്പരത്തം കൊണ്ടും ഭാവിയിലെ ഭൂരിപക്ഷമായ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുമാണെന്ന് ഒരു സാധാരണ പൗരന് തോന്നിയാൽ തെറ്റിദ്ധരിക്കേണ്ടതില്ല. ശത്രുരാജ്യമായി യുദ്ധം ചെയ്യുമ്പോൾപോലും ഇമ്രാൻ ആരാധകരും പാകിസ്ഥാൻ പ്രേമികളുമായി മാറുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിലെ ഓച്ചിറയിൽ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ ജിഹാദ് വിളികൾ നാളെ ഒരു പടികൂടി കടന്ന് നമ്മുടെ വീടുകളിലേക്കും എത്തിയേക്കാം…

‘ധാർകിയിൽ നിന്ന് ഓച്ചിറയിലേക്കുള്ള ദൂരം ഏറെ കുറ‌ഞ്ഞ് വരുന്നു.’

 


ജനം ടിവി ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ തീർത്തും  ലേഖകന്റെ മാത്രം അഭിപ്രായമാണ് . ജനം ടിവിയുടെ അഭിപ്രായമല്ല

 

ShareTweetSendShare

More News from this section

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

നരേന്ദ്രഭാരതം@10:കോടിക്കണക്കിന് ഭാരതീയരുടെ ജീവിതത്തിൽ മോദി സർക്കാർ

Latest News

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies