തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 243 പത്രികകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചത്. ഏറ്റവും കൂടുതൽ പത്രികകൾ വയനാട്ടിലാണ്, 22 എണ്ണം. പത്തനംതിട്ട, കോട്ടയം, ആലത്തൂർ മണ്ഡലങ്ങളാണ് പിന്നിൽ, ഏഴ് വീതം.
ആകെ ലഭിച്ച 303 പത്രികകളിൽ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 242 എണ്ണം സ്വീകരിക്കുകയും. 61 എണ്ണം തള്ളുകയും ചെയ്തിരുന്നു. 2014 ലോക്സഭ തിരഞ്ഞെടുപ്പിന് ലഭിച്ചതിനെക്കാള്‍ 93 എണ്ണം കുറവാണ് ഇക്കുറി ലഭിച്ചത്.
ഇന്ന് വൈകുന്നരം പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുന്നതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാകും. ഈ മാസം 23 ന് ആണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. മെയ് 23ന് ആണ് ഫല പ്രഖ്യാപനം.