സംഹാരശക്തിയാകാൻ ഇന്ത്യ ; ആക്രമണ ശേഷി വർദ്ധിപ്പിച്ച് ബ്രഹ്മോസ്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

സംഹാരശക്തിയാകാൻ ഇന്ത്യ ; ആക്രമണ ശേഷി വർദ്ധിപ്പിച്ച് ബ്രഹ്മോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2019, 09:00 pm IST
FacebookTwitterWhatsAppTelegram

മിസൈൽ ശക്തിയിൽ ഏതൊരു രാജ്യത്തിനും തോൽപ്പിക്കാനാകാത്ത വിധം ഇന്ത്യ വളർന്നു കഴിഞ്ഞു. ആവനാഴിയിൽ ഏറ്റവും ശക്തിയേറിയത് ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കപ്പൽ വേധ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് തന്നെ. നിലവിൽ 400 കിലോമീറ്റർ സംഹാര ശേഷിയുള്ള ബ്രഹ്മോസിന്റെ പരിധി 500 കിലോമീറ്ററാക്കി വീണ്ടും ഉയർത്താനുള്ള തീരുമാനത്തിലാണ് ഇന്ത്യ.ഇതിന്റെ പരീക്ഷണം ഉടൻ നടക്കുമെന്നാണ് സൂചന.

ഇതുകൂടാതെ ബ്രഹ്മോസിന്റെ വേഗം 2.8 മാകിൽ നിന്ന് 4.5 മാക് ആയി ഉയർത്താനും പദ്ധതിയുണ്ട്.കര.കടൽ,വായു പരീക്ഷണങ്ങൾ നേരത്തെ തന്നെ ബ്രഹ്മോസ് വിജയകരമായി പൂർത്തിയാക്കിയിരുന്നു.

മിസൈൽ ടെക്നോളജി കൺട്രോൾ റെയ്ഷിമിൽ അംഗമല്ലാത്ത രാജ്യങ്ങൾക്ക് 300 കിലോമീറ്ററിൽ കൂടുതൽ പരിധിയുള്ള മിസൈലുകൾ കൈമാറുന്നതിനു വിലക്ക് നിലനിന്നിരുന്നു. ഇന്ത്യയെ എം ടി സി ആറിൽ ഉൾപ്പെടുത്തുന്നതിനു ചൈനയുടെ എതിർപ്പുമുണ്ടായിരുന്നു .എന്നാൽ ഇതൊക്കെ മറികടന്ന് രണ്ട് വർഷം മുൻപാണ് ഇന്ത്യ എം ടി സി ആറിൽ അംഗത്വം നേടിയത്.ഇതോടെ 500 കിലോ വരെ ഭാരമുള്ളതും,300 കിലോമീറ്റർ ദൂരപരിധിയുള്ളതുമായ മിസൈലുകളും,ഡ്രോണുകളും കൈമാറുന്നതിനു ഇന്ത്യയ്‌ക്കുള്ള വിലക്കും നീങ്ങി.

റഷ്യയുമായി ചേർന്ന് നിർമ്മിക്കുന്ന ബ്രഹ്മോസിന്റെ ദൂരപരിധി വർദ്ധിപ്പിക്കാൻ കഴിഞ്ഞ വർഷം തന്നെ ഇന്ത്യ തീരുമാനിച്ചിരുന്നു.മാത്രമല്ല ബ്രഹ്മോസ് റജിമെന്റ് രൂപീകരിക്കുന്നതിനുള്ള പദ്ധതി തുകയായി 4,300 കോടി രൂപയും വകയിരുത്തിയിരുന്നു.നിലവിൽ 3600 കിലോമീറ്റർ വേഗമാണ് സൂപ്പർ സോണിക്ക് ബ്രഹ്മോസ് മിസൈലിനുള്ളത്.

മാത്രമല്ല വളരെ പെട്ടെന്ന് തന്നെ 800 കിലോമീറ്റർ ദൂരപരിധിയിൽ എത്താൻ കഴിയും വിധം ബ്രഹ്മോസിന്റെ വിപുലപ്പെടുത്താനുമാണ് ഇന്ത്യയുടെ നീക്കം.ബ്രഹ്മോസിനെക്കാൾ റേഞ്ചുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇന്ത്യക്കുണ്ട്. എന്നാൽ ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് ബ്രഹ്മോസിനുള്ള കൃത്യതയും,സൂക്ഷ്മതയുമാണ് ദീർഘദൂര ബ്രഹ്മോസ് മിസൈൽ നിർമിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.

ബ്രഹ്മോസ് ക്രൂസ് മിസൈലുകൾക്ക് സൂക്ഷ്മമായ ലക്ഷ്യത്തെപ്പോലും കൃത്യമായി തകർക്കാൻ സാധിക്കും. അതീവ സുരക്ഷ ഏർപ്പെടുത്തിയ മേഖലയിലും ബ്രഹ്മോസിന് ലക്ഷ്യം പിഴയ്‌ക്കില്ല.

ഇന്ത്യ-ചൈന അതിര്‍ത്തിയിൽ ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ വിന്യസിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു . 300 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങൾ ഭേദിക്കാന്‍ കഴിവുള്ള 100 ബ്രഹ്മോസ് മിസൈലുകൾ കിഴക്കന്‍ മേഖലയിൽ വിന്യസിക്കാനാണ് കേന്ദ്രം അനുമതി അനുമതി നൽകിയിരുന്നത്.

ഇക്കാര്യം ആരോപിച്ച് ചൈന മുൻപ് ഇന്ത്യയ്‌ക്കെതിര ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ ബ്രഹ്മോസിന്റെ ദൂരപരിധി കൂട്ടാനുള്ള നീക്കത്തിൽ നിന്നും പിന്നോട്ടില്ലെന്ന് തന്നെയാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.20 യുദ്ധവിമാനങ്ങള്‍ വീതം അടങ്ങുന്ന രണ്ട് സുഖോയ് 30 സേനാ വിഭാഗങ്ങള്‍ക്ക് വൈകാതെ ബ്രഹ്മോസ് വാഹകശേഷി കൈവരും.അതേസമയം, ഹൈപ്പര്‍സോണിക് മിസൈലായ ബ്രഹ്മോസ് II (K)യുടെ പണിപ്പുരയിലാണ് ഇന്ത്യന്‍ പ്രതിരോധ ഗവേഷകര്‍.

Share1860TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies