അപ്രതീക്ഷിത നീക്കം,അടിയന്തിരാവശ്യം ; ഇസ്രായേലിൽ നിന്നും സ്പൈക്ക് മിസൈലുകൾ ഉടൻ എത്തിക്കാൻ ഇന്ത്യ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അപ്രതീക്ഷിത നീക്കം,അടിയന്തിരാവശ്യം ; ഇസ്രായേലിൽ നിന്നും സ്പൈക്ക് മിസൈലുകൾ ഉടൻ എത്തിക്കാൻ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2019, 12:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി ; ആയുധ ശക്തിയിൽ ലോകത്തിലെ ഏതൊരു രാജ്യത്തിനോടും കിടപിടിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ പ്രതിരോധം. അതിനായി സൈന്യം നിരന്തരം ആവശ്യപ്പെട്ട ആധുനിക ആയുധങ്ങൾ ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

1200 തവണ നിറയൊഴിക്കാവുന്ന 30 മില്ലിമീറ്റർ ലൈറ്റ് മെഷീൻ ഗണ്ണുള്ള അപ്പാഷെ,പറന്നിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ലക്ഷ്യം തകർക്കാൻ ശേഷിയുള്ള ഹരോപ്പ് എന്നിവ ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കാൻ പോന്നവയാണ്.ആറ് എയർ ടു എയർ മിസൈൽ വഹിക്കാൻ ശേഷിയുള്ള റാഫേൽ പോർ വിമാനങ്ങൾ, ചൈനീസ് പോര്‍വിമാനത്തെ കണ്ടെത്തി ട്രാക്ക് ചെയ്യാൻ സാധിക്കും വിധത്തിൽ കഴിവുള്ള ഇന്ത്യയുടെ സുഖോയ് തുടങ്ങിയവ എതിരാളികളുടെ ചങ്കിടിപ്പേറ്റുന്നവയുമാണ്.

ഇത് കൂടാതെ ഇസ്രായേലിൽ നിന്നുള്ള സ്പൈക്ക് ആന്റി ടാങ്ക് വേധ മിസൈൽ വാങ്ങാനുള്ള തീരുമാനവും ഇന്ത്യ എടുത്തിരുന്നു.എന്നാൽ ഇവ അടിയന്തിരമായി ഇന്ത്യയിലേയ്‌ക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് പ്രതിരോധ മന്ത്രാലയം.

അടിയന്തിരാവശ്യം മുൻ നിർത്തി ഉടൻ തന്നെ ഇസ്രായേലിൽ നിന്നും അത്യാധുനിക സ്പൈക്ക് മിസൈലുകൾ അടക്കം വാങ്ങാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം. 210 മിസൈലുകളും,12 ലോഞ്ചറുകളുമാണ് വാങ്ങുക. അടിയന്തിരാവശ്യം എന്ന നിലയ്‌ക്കാണ് ഇന്ത്യ ഈ ആയുധങ്ങൾ വാങ്ങുന്നത്.സൈനിക കമാൻഡറുമാരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.

മുൻപ് ഇസ്രായേലിൽ നിന്നും അത്യാധുനിക ശേഷിയുള്ള മിസൈൽ വാങ്ങാനുള്ള നീക്കത്തിൽ നിന്നും ഇന്ത്യ പിന്മാറിയിരുന്നു .ഇത് തദ്ദേശീയമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കാനായിരുന്നു തീരുമാനം.ഇസ്രായേലിലെ റാഫേൽ അഡ്വാൻസ് ഡിഫൻസ് സിസ്റ്റവുമായി അന്തിമ കരാറിലേർപ്പെടും മുൻപായിരുന്നു അന്ന് ഇന്ത്യ പിന്മാറിയത്.

1600 സ്പൈക്ക് ആന്റി ടാങ്ക് വേധ മിസൈലിനായിരുന്നു അന്ന് ഇന്ത്യ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നത്.3250 കോടി രൂപയുടെ പദ്ധതിയായിരുന്നു അന്ന് ഇസ്രായേലുമായി നടത്തിയ ചർച്ചയിൽ ഇന്ത്യ ഉറപ്പിക്കാനിരുന്നത്. പിന്നീട് ഇത് ഡിആർഡിഒയുടെ കീഴിൽ തദ്ദേശീയമായി നിർമ്മിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു.എന്നാൽ ഇത് വികസിപ്പിക്കാൻ ഏറെ വൈകുമെന്നതിനെ തുടർന്നാണ് ഇസ്രായേലിൽ നിന്നും അത്യാധുനിക ശേഷിയുള്ള സ്പൈക്ക് മിസൈൽ വാങ്ങാൻ ഇന്ത്യ വീണ്ടും തീരുമാനിച്ചിരിക്കുന്നത്.

ഇത് ഇന്ത്യയുടെ പ്രതിരോധ രംഗത്തെ ഏറ്റവും ശക്തമായ തീരുമാനങ്ങളിലൊന്നാണെന്ന് പ്രതിരോധ വിദഗ്ധർ തന്നെ അഭിപ്രായപ്പെടുന്നു. ഇസ്രായേലിൽ നിന്നും സ്പൈക്ക് വാങ്ങാനുള്ള തീരുമാനം പാകിസ്ഥാനുള്ള മുന്നറിയിപ്പാണെന്നും ഉന്നത സൈനികോദ്യോഗസ്ഥർ പറയുന്നു.

അതിർത്തിയിൽ പാക് സേനയ്‌ക്ക് നേരെ പ്രയോഗിക്കാൻ സ്പൈക്കിനേക്കാൾ മികച്ച മറ്റൊരു ആയുധം ഇല്ലെന്ന് തന്നെ പറയാം.നിലവിൽ ചൈനയിൽ നിന്നും നാലു കിലോമീറ്റർ പരിധി വരെ പ്രയോഗിക്കാൻ കൈവശമുള്ള മിസൈലുകൾ പാകിസ്ഥാനുണ്ട്.എന്നാൽ ഇന്ത്യയുടെ ഇത്തരം മിസൈലുകൾക്ക് ദൂരപരിധി കുറവാണ്.

ചൈനീസ് നിർമ്മിത മിസൈലായ എച്ച്ജെ -8 എന്ന മിസൈലാണ് നിലവിൽ പാകിസ്ഥാൻ ഉപയോഗിക്കുന്നത്,ഇതിന്റെ ദൂരപരിധി നാലുകിലോമീറ്ററാണ്.ടി-90 ടാങ്കുകളെ വരെ തകർക്കാൻ ഇതിനു കഴിയും.ഇതിനെ വെല്ലാൻ നിലവിൽ ഇന്ത്യക്കുള്ളത് ഫ്രഞ്ച് -ജർമ്മൻ നിർമ്മിത മിലാൻ 2ടി ,റഷ്യൻ നിർമ്മിത 9എം113 കൊങ്കേർസ് എന്നീ മിസൈലുകളാണ്.

Share2343TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies