Defence

അപ്രതീക്ഷിത നീക്കം,അടിയന്തിരാവശ്യം ; ഇസ്രായേലിൽ നിന്നും സ്പൈക്ക് മിസൈലുകൾ ഉടൻ എത്തിക്കാൻ ഇന്ത്യ

ന്യൂഡൽഹി ; ആയുധ ശക്തിയിൽ ലോകത്തിലെ ഏതൊരു രാജ്യത്തിനോടും കിടപിടിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ പ്രതിരോധം. അതിനായി സൈന്യം നിരന്തരം ആവശ്യപ്പെട്ട ആധുനിക ആയുധങ്ങൾ ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

1200 തവണ നിറയൊഴിക്കാവുന്ന 30 മില്ലിമീറ്റർ ലൈറ്റ് മെഷീൻ ഗണ്ണുള്ള അപ്പാഷെ,പറന്നിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ലക്ഷ്യം തകർക്കാൻ ശേഷിയുള്ള ഹരോപ്പ് എന്നിവ ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കാൻ പോന്നവയാണ്.ആറ് എയർ ടു എയർ മിസൈൽ വഹിക്കാൻ ശേഷിയുള്ള റാഫേൽ പോർ വിമാനങ്ങൾ, ചൈനീസ് പോര്‍വിമാനത്തെ കണ്ടെത്തി ട്രാക്ക് ചെയ്യാൻ സാധിക്കും വിധത്തിൽ കഴിവുള്ള ഇന്ത്യയുടെ സുഖോയ് തുടങ്ങിയവ എതിരാളികളുടെ ചങ്കിടിപ്പേറ്റുന്നവയുമാണ്.

Loading...

ഇത് കൂടാതെ ഇസ്രായേലിൽ നിന്നുള്ള സ്പൈക്ക് ആന്റി ടാങ്ക് വേധ മിസൈൽ വാങ്ങാനുള്ള തീരുമാനവും ഇന്ത്യ എടുത്തിരുന്നു.എന്നാൽ ഇവ അടിയന്തിരമായി ഇന്ത്യയിലേയ്ക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് പ്രതിരോധ മന്ത്രാലയം.

അടിയന്തിരാവശ്യം മുൻ നിർത്തി ഉടൻ തന്നെ ഇസ്രായേലിൽ നിന്നും അത്യാധുനിക സ്പൈക്ക് മിസൈലുകൾ അടക്കം വാങ്ങാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം. 210 മിസൈലുകളും,12 ലോഞ്ചറുകളുമാണ് വാങ്ങുക. അടിയന്തിരാവശ്യം എന്ന നിലയ്ക്കാണ് ഇന്ത്യ ഈ ആയുധങ്ങൾ വാങ്ങുന്നത്.സൈനിക കമാൻഡറുമാരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.

മുൻപ് ഇസ്രായേലിൽ നിന്നും അത്യാധുനിക ശേഷിയുള്ള മിസൈൽ വാങ്ങാനുള്ള നീക്കത്തിൽ നിന്നും ഇന്ത്യ പിന്മാറിയിരുന്നു .ഇത് തദ്ദേശീയമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കാനായിരുന്നു തീരുമാനം.ഇസ്രായേലിലെ റാഫേൽ അഡ്വാൻസ് ഡിഫൻസ് സിസ്റ്റവുമായി അന്തിമ കരാറിലേർപ്പെടും മുൻപായിരുന്നു അന്ന് ഇന്ത്യ പിന്മാറിയത്.

1600 സ്പൈക്ക് ആന്റി ടാങ്ക് വേധ മിസൈലിനായിരുന്നു അന്ന് ഇന്ത്യ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നത്.3250 കോടി രൂപയുടെ പദ്ധതിയായിരുന്നു അന്ന് ഇസ്രായേലുമായി നടത്തിയ ചർച്ചയിൽ ഇന്ത്യ ഉറപ്പിക്കാനിരുന്നത്. പിന്നീട് ഇത് ഡിആർഡിഒയുടെ കീഴിൽ തദ്ദേശീയമായി നിർമ്മിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു.എന്നാൽ ഇത് വികസിപ്പിക്കാൻ ഏറെ വൈകുമെന്നതിനെ തുടർന്നാണ് ഇസ്രായേലിൽ നിന്നും അത്യാധുനിക ശേഷിയുള്ള സ്പൈക്ക് മിസൈൽ വാങ്ങാൻ ഇന്ത്യ വീണ്ടും തീരുമാനിച്ചിരിക്കുന്നത്.

ഇത് ഇന്ത്യയുടെ പ്രതിരോധ രംഗത്തെ ഏറ്റവും ശക്തമായ തീരുമാനങ്ങളിലൊന്നാണെന്ന് പ്രതിരോധ വിദഗ്ധർ തന്നെ അഭിപ്രായപ്പെടുന്നു. ഇസ്രായേലിൽ നിന്നും സ്പൈക്ക് വാങ്ങാനുള്ള തീരുമാനം പാകിസ്ഥാനുള്ള മുന്നറിയിപ്പാണെന്നും ഉന്നത സൈനികോദ്യോഗസ്ഥർ പറയുന്നു.

അതിർത്തിയിൽ പാക് സേനയ്ക്ക് നേരെ പ്രയോഗിക്കാൻ സ്പൈക്കിനേക്കാൾ മികച്ച മറ്റൊരു ആയുധം ഇല്ലെന്ന് തന്നെ പറയാം.നിലവിൽ ചൈനയിൽ നിന്നും നാലു കിലോമീറ്റർ പരിധി വരെ പ്രയോഗിക്കാൻ കൈവശമുള്ള മിസൈലുകൾ പാകിസ്ഥാനുണ്ട്.എന്നാൽ ഇന്ത്യയുടെ ഇത്തരം മിസൈലുകൾക്ക് ദൂരപരിധി കുറവാണ്.

ചൈനീസ് നിർമ്മിത മിസൈലായ എച്ച്ജെ -8 എന്ന മിസൈലാണ് നിലവിൽ പാകിസ്ഥാൻ ഉപയോഗിക്കുന്നത്,ഇതിന്റെ ദൂരപരിധി നാലുകിലോമീറ്ററാണ്.ടി-90 ടാങ്കുകളെ വരെ തകർക്കാൻ ഇതിനു കഴിയും.ഇതിനെ വെല്ലാൻ നിലവിൽ ഇന്ത്യക്കുള്ളത് ഫ്രഞ്ച് -ജർമ്മൻ നിർമ്മിത മിലാൻ 2ടി ,റഷ്യൻ നിർമ്മിത 9എം113 കൊങ്കേർസ് എന്നീ മിസൈലുകളാണ്.

2K Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close