ഭുവനേശ്വർ : ഒഡീഷയിൽ വനിതാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ കമ്മ്യൂണിസ്റ്റ് ഭീകരർ വെടിവച്ചുകൊന്നു.കന്ധമാൽ ജില്ലയിൽ തെരഞ്ഞെടുപ്പ് സൂപ്പർവൈസറായ സഞ്ജുക്ത ദിഗാലാണ് കൊല്ലപ്പെട്ടത്.വന മേഖലയിൽ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കുമ്പോൾ ഭീകരൻ വെടിയുതിർക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് കന്ധമാലിൽ ഉടനീളം കമ്മ്യൂണിസ്റ്റ് ഭീകരർ പോസ്റ്ററുകൾ ഒട്ടിച്ചിരുന്നു.നാളെ രണ്ടാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക.