ഇസ്ലാമാബാദ്: ക്രിക്കറ്റ് ലോകകപ്പിനുള്ള പതിനഞ്ചംഗ പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. സർഫറാസ് അഹമ്മദ് നയിക്കുന്ന ടീമിൽ കൗമാര താരം മുഹമ്മദ് ഹസ്നയ്നും യുവ പേസ് ബൗളർ ഷഹീൻ അഫ്രിഡിയും സ്ഥാനം പിടിച്ചു. അതേസമയം പേസ് ബൗളർ മുഹമ്മദ് ആമിറിന് ടീമിൽ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞില്ല.
വെസ്റ്റ് ഇൻഡീസിനെതിരെ മെയ് 31നാണ് ലോകകപ്പിൽ പാകിസ്ഥാന്റെ ആദ്യ മത്സരം.
പാകിസ്ഥാൻ ടീം: സർഫറാസ് അഹമ്മദ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, ബാബർ അസം, ഷദബ് ഖാൻ, ഷോയബ് മാലിക്, ഫഹീം അഷറഫ്, ഷഹീൻ അഫ്രിഡി, ഹസ്സൻ അലി, ആബിദ് അലി, മുഹമ്മദ് ഹഫീസ്, ഇമാദ് വാസിം, ജുനൈദ് ഖാൻ, മുഹമ്മദ്, ഹസ്നയിൻ, ഹാരിസ് സൊഹൈൽ.
BREAKING: Pakistan have announced their #CWC19 squad. 🇵🇰 pic.twitter.com/NBlvAc2vbo
— ICC Cricket World Cup (@cricketworldcup) April 18, 2019















