ന്യൂ ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 66% പോളിംഗ് രേഖപ്പെടുത്തിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. 11 സംസ്ഥാനങ്ങളിലുള്ള 95 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്.
തമിഴ്നാട്ടിലെ 38 മണ്ഡലങ്ങളിലും കര്‍ണ്ണാടകയിലെ 14 മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ 10 മണ്ഡലങ്ങളിലും രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നു. ഇതോടൊപ്പം ഉത്തര്‍പ്രദേശിലെ 8 മണ്ഡലങ്ങളും ജനവിധി തേടി. ആസാം,ബീഹാര്‍,ഒഡീഷ സംസ്ഥാനങ്ങളില്‍ 5 വീതവും ഛത്തീസ്ഗഢ്,പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ 3 വീതം സീറ്റുകളിലും തെരഞ്ഞെടുപ്പ് നടന്നു.
ജമ്മുകാശ്മീരിലെ 2 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ മണിപ്പൂരിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും ഒരു മണ്ഡലത്തിലുമാണ് പോളിംഗ് നടന്നത്.ഒഡീഷയില്‍ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം 35 നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 18 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം ഏപ്രില്‍ 23-ന് നടക്കും. മെയ് 23-നാണ് ഫലപ്രഖ്യാപനം.