സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘തമാശ’ എന്ന ചിത്രത്തിലെ ‘പാടി ഞാന്‍’ എന്ന പാട്ടിന്റെ പ്രമോ വീഡിയോ പുറത്തിറങ്ങി.
തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്സിന് പരാരിയാണു പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. റെക്സ് വിജയന്, ഷഹബാസ് അമന് എന്നിവരാണ് ചിത്രത്തിനു സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
പാട്ടിന്റെ ആദ്യ വരി മാത്രമാണ് പ്രമോ വീഡിയോയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് പ്രമോ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാട്ടിനൊപ്പം തന്നെ ഹിറ്റാവുകയാണ് പ്രേമത്തള്ള് എന്ന വാക്കും.
ഹാപ്പി ഹവേഴ്സിന്റെ ബാനറില്‍ നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടാണ് നായകനായെത്തുന്നത്. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്, ആര്യ സാലിം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഈദ് റിലീസ് ആയി തിയേറ്ററുകളില്‍ എത്തും.