ബംഗളൂരു: രാജസ്ഥാൻ റോയൽസുമായി നിർണായക മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചതോടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‍സ് ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായി. പോയിന്റ് പങ്കിടേണ്ടി വന്നത് രാജസ്ഥാനും തിരിച്ചടിയായി.
മൂന്നുമണിക്കൂർ വൈകി മത്സരം അഞ്ച് ഓവറാക്കി ചുരുക്കി ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനാകാതെ പോവുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‍ത ബാംഗ്ലൂർ അഞ്ച് ഓവറിൽ ഏഴ് വിക്കറ്റിന് 62 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 3.2 ഓവറിൽ ഒരു വിക്കറ്റിന് 41 റൺസ് എന്ന നിലയിലെത്തിയപ്പോൾ വീണ്ടും മഴ പെയ്യുകയായിരുന്നു.
രാജസ്ഥാന് വേണ്ടി ശ്രേയസ് ഗോപാൽ ഹാട്രിക് നേടി. 13 കളികളിൽ നാല് ജയം മാത്രമെ ബാംഗ്ലൂരിന് നേടാനായുള്ളൂ.















