പാരീസ്: ഫ്രഞ്ച് കപ്പ് ഫൈനലില്‍ ടാക്ലിങ് നടത്തിയ പിഎസ്ജി താരം കൈലിയന്‍ എംബാപ്പെയ്‌ക്ക് മൂന്ന് കളികളില്‍ വിലക്ക്. ഡിഫന്‍ഡര്‍ ഡാമിയന്‍ ഡാ സില്‍വയുടെ മുട്ടില്‍ ചവിട്ടിയതിനെത്തുടര്‍ന്ന് റഫറി എംബാപ്പെയ്‌ക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയിരുന്നു.
ഇതേമത്സരത്തില്‍ തന്നെ ആരാധകന്റെ മുഖത്തടിച്ച പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ക്കെതിരെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെജറേഷന്‍ അച്ചടക്ക നടപടി ആരംഭിച്ചു. പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ തോല്‍വിയെത്തുടര്‍ന്ന് റഫറിയെ അധിക്ഷേപിച്ചതിന് അടുത്തിടെ നെയ്മര്‍ക്ക് മൂന്ന് കളികളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഫ്രഞ്ച് താരത്തിന്റെ വിലക്ക്.















