പാലക്കാട്: കേരളത്തിലെ ഗജകേസരികളില്‍ പ്രമുഖനായ ആനകളിലൊന്നായിരുന്ന ചെര്‍പ്പുളശ്ശേരി പാര്ത്ഥന് ചരിഞ്ഞു. 44 വയസായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ഇളമുറ തമ്പുരാനെന്നായിരുന്നു ആനപ്രേമികള്‍ പാര്‍ത്ഥനെ വിശേഷിപ്പിച്ചിരുന്നത്. ഇന്ന് കൊടിയേറിയ തൃശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാന്‍ പാര്‍ത്ഥനെയായിരുന്നു നിശ്ചയിച്ചിരുന്നത്.















