ഗണിത ശാസ്ത്ര വിദ്യയിലെ അപാര കഴിവ് കൊണ്ട് കമ്പ്യൂട്ടറിനെ തോല്‍പ്പിച്ച പ്രതിഭയാണ് ശകുന്തളാ ദേവി. ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ കഥ വെള്ളിത്തിരയിലെത്തുകയാണ്. അനു മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിദ്യാബാലന് ആണ് ശകുന്തള ദേവിയായെത്തുന്നത്.
വിക്രം മല്‍ഹോത്രയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2020 ല്‍ റിലീസ് ചെയ്യാനാണ് തീരുമാനം.
ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയാകുന്നതിന്റെ ത്രില്ലിലാണ് താനെന്ന് വിദ്യാബാലന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടി ലോകം കീഴടക്കി ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ആയ കഥ പറയാന്‍ താന്‍ വരുന്നുവെന്നാണ് വിദ്യാബാലന് കുറിച്ചത്.
അഞ്ചാം വയസില്‍ 18 വയസ് പ്രായമുള്ളവര്‍ ചെയ്യേണ്ട കണക്കുകള്‍ ഞൊടിയിടയില്‍ ചെയ്തു കൊണ്ടാണ് ശകുന്തളാ ദേവി ശ്രദ്ധേയയായത്. പ്രതിബന്ധങ്ങളെ തകര്‍ത്തു കൊണ്ട് ജീവിത വിജയം നേടിയ ശകുന്തളാ ദേവി രാജ്യത്തെ സ്ത്രീകള്‍ക്ക് പ്രചോദനമാണെന്നും പകരം വെയ്ക്കാനാവാത്ത നേട്ടങ്ങള്ക്കുടമയാണെന്നും വിദ്യാബാലന് കുറിച്ചു.