ടൊവിനോ തോമസ് നായക വേഷത്തിലെത്തിയ ഹിറ്റ് ചലചിത്രം തീവണ്ടി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ചെയിന്‍ സ്മോക്കറായ യുവാവിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു തീവണ്ടി. നവാഗതനായ ടി പി ഫെല്ലനി സംവിധാനം ചെയ്ത ചിത്രം പൊഗബണ്ടി എന്ന പേരിലാണ് റീമേക്ക് ചെയ്യുന്നത്.
തീവണ്ടിയുടെ തിരക്കഥാകൃത്തായ വിനി വിശ്വലാല്‍ ആണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.ടൊവിനോ അവതരിപ്പിച്ച പുകവലിക്കാരനായ ബിനീഷ് ദാമോദരനായി തെലുങ്ക് പതിപ്പില്‍ എത്തുന്നത് സൂര്യ തേജയാണ്.
സംയുക്ത മേനോന് നായികയായെത്തിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ നായികയാരാണെന്ന് വ്യക്തമാക്കിയിട്ടില്ല. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിച്ച ചിത്രത്തിനു വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ഷമ്മി തിലകന്, സുധീഷ്, സുരഭി ലക്ഷ്മി എന്നിവരായിരുന്നു തീവണ്ടിയില്‍ പ്രധാനവേഷങ്ങളിലെത്തിയത്.
ഗൗതം ശങ്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധായകന് കൈലാസ് മേനോന് ആണ്. ഹരിശങ്കറും ശ്രേയ ഘോഷാലും ചേര്‍ന്ന് ആലപിച്ച ജീവാംശമായി എന്ന ഗാനം റിലീസിനു മുന്‍പേ തന്നെ സുപ്പര്‍ഹിറ്റ് ആയി. തെലുങ്കു പതിപ്പിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.