അബുദാബി: സ്കൂള്‍ വിദ്യാര്‍ത്ഥികളെയും തൊഴിലാളികളെയും കൊണ്ടുപോകുന്ന മിനി ബസ്സുകള്‍ നിരോധിക്കാന്‍ ഒരുങ്ങി യുഎഇ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍. 2023 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. 2021 സെപ്തംബര്‍ മുതല്‍ കുട്ടികളെ കൊണ്ടുപോകുന്ന മിനി ബസ്സുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും.
ദുബായ് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറലും ഫെഡറല്‍ ഗതാഗത കൗണ്‍സില്‍ പ്രസിഡന്റുമായ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീനിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് 15 സീറ്റുള്ള വാഹനങ്ങള്‍ക്കും പിക്കപ്പുകള്‍ക്കും ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ അബുദാബി പൊലീസ് നേരത്തേ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ദുബായിലെ റോഡുകളില്‍ ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ 32 ശതമാനം വരെ കുറവുണ്ടായതായി കൗണ്‍സില്‍ അറിയിച്ചു. 2013 മുതല്‍ ദുബായ് പോലീസ് ഈ ആവശ്യം ഉന്നയിച്ചിരുന്നു.