റഫേൽ വന്നാൽ ഇന്ത്യയുമായി പിടിച്ചുനിൽക്കാനാവില്ലെന്ന് ചൈനീസ് പ്രതിരോധവിദഗ്ധർ ; റഷ്യയുടെ സുഖോയ് 57 വാങ്ങാൻ ശ്രമം , മുൻഗണന ഇന്ത്യയ്ക്കാണെന്ന് പുചിൻ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

റഫേൽ വന്നാൽ ഇന്ത്യയുമായി പിടിച്ചുനിൽക്കാനാവില്ലെന്ന് ചൈനീസ് പ്രതിരോധവിദഗ്ധർ ; റഷ്യയുടെ സുഖോയ് 57 വാങ്ങാൻ ശ്രമം , മുൻഗണന ഇന്ത്യയ്‌ക്കാണെന്ന് പുചിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2019, 08:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : സൂപ്പർ സോണിക്ക് ക്രൂസ് ശേഷിയുള്ള സുഖോയ് 57 ഇന്ത്യയ്‌ക്ക് നൽകാൻ തയ്യാറെന്ന് റഷ്യ . ഇന്ത്യയുടെ റഫേലിനെ നേരിടാൻ അത്യന്തം മാരക ശേഷിയുള്ള ആയുധങ്ങൾ തേടിയ ചൈനയോട് ഇന്ത്യയ്‌ക്കാണ് മുൻഗണനയെന്നും റഷ്യ അറിയിച്ചു .

എസ് യു 57 ലോകത്തെ തന്നെ ഏറ്റവും മികച്ച പോർവിമാനമാണെന്ന് വ്ലാഡിമിർ പുചിൻ പ്രഖ്യാപിച്ചിരുന്നു . ബഹുമുഖ ആക്രമണ ശേഷിയുള്ള സുഖോയിയുടെ അഞ്ചാം തലമുറയിൽപ്പെട്ട പോർവിമാനമാണ് സുഖോയ് 57 . ഡോഗ്ഫൈറ്റിനും കരയിലെ ലക്ഷ്യങ്ങളെ തകര്‍ക്കാനും നാവിക നീക്കങ്ങളെ ഇല്ലായ്മ ചെയ്യാനും ഇവ ഒന്നാംതരമാണെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ .

ചൈന സ്വന്തമായി പോർവിമാനങ്ങള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും അവര്‍ റഷ്യന്‍ നിര്‍മിത യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത് . ഗുണമേന്മയുള്ള ആയുധങ്ങൾ രൂപപ്പെടുത്തുന്നതിൽ ചൈന പരാജയമാണെന്ന ആരോപണത്തെ ശരിവയ്‌ക്കുന്നതാണ് ഇത് .

നിലവിൽ ചൈന ഉപയോഗിക്കുന്നത് അവർ തന്നെ വികസിപ്പിച്ച ജെ 20 ,റഷ്യയിൽ നിന്ന് വാങ്ങിയ എസ് യു 35 എന്നീ പോർവിമാനങ്ങളാണ് . എന്നാൽ ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങുന്ന റഫേൽ വിമാനങ്ങളോട് പിടിച്ചു നിൽക്കാൻ ഇവയ്‌ക്കൊന്നും കഴിയില്ലെന്ന പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് സുഖോയ് 57 വാങ്ങാനുള്ള നീക്കം .എന്നാൽ ഇന്ത്യൻ വ്യോമസേനയ്‌ക്കാണ് തങ്ങൾ മുൻ തൂക്കം നൽകുന്നതെന്നായിരുന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുചിന്റെ ഓഫീസ് വൃത്തങ്ങളുടെ പ്രതികരണം .

ബാലാക്കോട്ട് ആക്രമണങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ള ആക്രമണങ്ങളെ നേരിടാൻ പാകിസ്ഥാനും റഷ്യയോട് ആയുധങ്ങൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു .എന്നാൽ പാകിസ്ഥാണ് പോർവിമാനങ്ങളോ ,ആയുധങ്ങളോ മറ്റ് സാങ്കേതിക വിദ്യകളോ കൈമാറാൻ തയ്യാറല്ലെന്നായിരുന്നു റഷ്യയുടെ മറുപടി .മാത്രമല്ല അടുത്തിടെ പുചിനുമായി കൂടിക്കാഴ്‌ച്ചയ്‌ക്ക് ശ്രമിച്ച ഇമ്രാൻ ഖാനോട് തനിക്ക് കാണാൻ പോലും സമയമില്ലെന്നും ,മറ്റ് രാഷ്‌ട്രത്തലവന്മാരുമായി ചർച്ചയുണ്ടെന്നുമായിരുന്നു പുചിൻ നൽകിയ മറുപടി .

58,000 കോടി രൂപയ്‌ക്ക് 36 വിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങുന്നത് . പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങൾ ഉയർത്തുന്ന ഭീഷണിയെ മറികടക്കാൻ കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങൾ സേനയിൽ നിന്നും മാറ്റണമെന്ന വ്യോമസേനയുടെ ആവശ്യം ശക്തമായ പശ്ചാത്തലത്തിലാണ് ഇന്ത്യ റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്.ഫ്രാൻസിലെ ദസോ എന്ന കമ്പനിയിൽ നിന്നാണ് ഇന്ത്യ ഈ യുദ്ധവിമാനങ്ങൾ വാങ്ങുന്നത്.

മണിക്കൂറിൽ 1912 കിലോമീറ്റർ വേഗമുള്ള റഫേൽ യുദ്ധവിമാനത്തിന്റെ നീളം 15.27 മീറ്ററാണ്.ഒറ്റപറക്കലിൽ 3700 കിലോമീറ്റർ വരെ പറക്കാൻ ശേഷിയുള്ള റഫേലിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.എയർ ടു എയർ,എയർ ടു ഗ്രൗണ്ട്,എയർ ടു സർഫെഴ്സ് എന്നീ ത്രിതല ഗുണങ്ങൾ ഉള്ളതാണ് റഫേൽ.ലിബിയയിലും,സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചത് റഫേൽ വിമാനങ്ങളാണ്.

Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies