തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമർശിച്ചതിന് കെ. എസ്. ആർ. ടി. സി. ബസ് കണ്ടക്ടറെ സസ്പെൻഡ് ചെയ്തു . പാറശാല ഡിപ്പോയിലെ കണ്ടക്ടർ എസ്. പ്രശാന്തിനെതിരെയാണ് നടപടി . ആനവണ്ടി എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴി മുഖ്യമന്ത്രിയെ വിമർശിക്കുന്ന സന്ദേശങ്ങൾ അദ്ദേഹം പ്രചരിപ്പിച്ചു എന്നാണ് ആരോപണം.
കെ. എസ്. ആർ. ടി. സി.യുടെ വിജിലൻസ് വിഭാഗമാണ് പരാതിയെ കുറിച്ച് അന്വേഷിച്ചത് . 2017 ജനുവരി 31ലെ സർക്കാർ ഉത്തരവനുസരിച്ച് സർക്കാർ ജീവനക്കാർ സർക്കാർ നയങ്ങളെയോ ഭരണകർത്താക്കളെയോ വിമർശിക്കുന്നത് ചട്ടലംഘനമാണെന്ന് വ്യക്തമാക്കിയിരുന്നു .