200 കോടി നേടി മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫര്‍. പ്രിഥ്വിരാജ് കന്നി സംവിധായകനായ ലൂസിഫര്‍ 50 ദിവസം കൊണ്ടാണ് 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. അമ്പതു ദിവസം പിന്നിടുമ്പോഴും തീയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയായിരുന്നു ലൂസിഫര്‍. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസാണ് ഫേസ്ബുക്കിലൂടെ 200 കോടി ക്ലബ്ബിലെത്തിയ വിവരം അറിയിച്ചത്.
മലയാളത്തില്‍ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രമാണ് ലൂസിഫര്‍. 150 കോടി രൂപ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനെയാണ് ലൂസിഫര്‍ മറികടന്നത. കേരളത്തില്‍ മാത്രം നാന്നൂറ് തിയ്യറ്ററുകളിലാണ് ലൂസിഫര്‍ പ്രദര്‍ശിപ്പിച്ചത്. 43 രാജ്യങ്ങളില്‍ റിലീസ് ചെയ്ത ആദ്യ മലയാള സിനിമ എന്ന റെക്കോഡും ഇതിനോടകം ലൂസിഫര്‍ സ്വന്തമാക്കിയിട്ടുണ്ട്. ദുബായ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലെല്ലാം ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് നല്‍കിയത്.
















