തിരുവനന്തപുരം: പോലീസ് പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പോലീസുകാരെ തിരിച്ചുവിളിച്ചു. എപി ബറ്റാലിയന് എഡിജിപി നിര്‍ദേശപ്രകാരമാണ് നടപടി എടുത്തത്. മണിക്കുട്ടന് ഉള്‍പ്പെടെ നാലുപേരെയാണ് തിരിച്ചുവിളിച്ചത്. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇവര്‍ക്കെതിരെ പരാമര്ശമുണ്ടായിരുന്നതായാണ് സൂചന.
ഇടക്കാല റിപ്പോര്‍ട്ട് രണ്ട് ദിവസം മുമ്പാണ് ഡിജിപിക്ക് സമര്‍പ്പിച്ചത് അതിനു പിന്നാലെയാണ് പോലീസുകാരെ തിരികെ വിളിക്കാന്‍ എഡിജിപി നിര്‍ദേശിച്ചത്. പോസ്റ്റല്‍ ബാലറ്റില്‍ പൊലീസ് അസോസിയേഷന്റെ ഇടപെടല്‍ സ്ഥിരീകരിച്ചതോടെ കമ്മീഷന് സമഗ്ര അന്വേഷണത്തിന് നിര്‍ദേശിച്ചിത്.
മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും അതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് കാണിച്ചുമാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. എല്ലാ പോസ്റ്റല്‍ ബാലറ്റുകളും പിന്‍വലിച്ച് വീണ്ടും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.