ചട്ടയും,മുണ്ടുമണിഞ്ഞ്,കൈകളിലും കാലുകളിലും തളകളിട്ട് ,ചുണ്ട് ചുവപ്പിച്ച് മാർഗം കളി വേഷത്തിൽ ഇട്ടിമാണി എത്തി . നവാഗതരായ ജിബി ജോജു സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ തന്നെയാണ് തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് .
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. തൃശ്ശൂര്‍ക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. 31 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ തൃശ്ശൂർകാരനായി വേഷമിടുന്നത് .
ഹണിറോസ്, രാധിക ശരത് കുമാർ ,ഹരീഷ് കണാരൻ , ധർമ്മജൻ തുടങ്ങിയവരാണ് അഭിനേതാക്കൾ .