ടൊവിനോ തോമസ് നായകനായെത്തുന്ന ലൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എന്റെ ഉമ്മാന്റെ പേര്, ഒരു കുപ്രസിദ്ധ പയ്യന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോയുടേതായി പുറത്തിറങ്ങുന്ന സോളോ ചിത്രമാണ് ലൂക്ക.
നവാഗതനായ അരുണ്‍ ബോസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ശില്പിയും കലാകാരനുമായ ലൂക്ക എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. അഹാന കൃഷ്ണ നായികയായെത്തുന്ന ചിത്രത്തില്‍ നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വത്സന് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് നിമീഷ് രവിയാണ്.
സൂരജ് കുറുപ്പാണ് സംഗീത സംവിധാനം. അരുണ്‍ ബോസും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജൂണ്‍ 28 നാണ് ചിത്രത്തിന്റെ റിലീസ്.